Quantcast

നൂറു ശതമാനം വൃത്തിയുള്ള നഗരം, ശുചിത്വത്തിൽ ദുബൈ നമ്പർ വൺ

തുടർച്ചയായ അഞ്ചാം തവണയാണ് ദുബൈ നേട്ടം സ്വന്തമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Jan 2025 12:36 AM IST

Dubai ranks first in cleanliness
X

ദുബൈ: ലോകത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ദുബൈക്ക് ഒന്നാം സ്ഥാനം. തുടർച്ചയായ അഞ്ചാം തവണയാണ് ദുബൈ നേട്ടം സ്വന്തമാക്കുന്നത്. ശുചിത്വമുറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു.

47 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് ദുബൈ സമ്പൂർണ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട സൂചികയിൽ നൂറു ശതമാനവും കൈവരിച്ചാണ് ദുബൈയുടെ നേട്ടം. ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിലാണ് ദുബൈ ശുചിത്വ നഗരപദവിക്ക് അർഹമായത്.

ഗവൺമെന്റ്-സ്വകാര്യ മേഖലകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി നടപ്പാക്കിയ പദ്ധതികളാണ് ദുബൈയെ നേട്ടത്തിന് അർഹമാക്കിയത്. മാലിന്യ ഉത്പാദനം 18 ശതമാനമാക്കി കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബൈ പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് 2041 നയത്തിന് കരുത്തു പകരുന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ.

അന്താരാഷ്ട്ര നിലവാരമുള്ള മുനിസിപ്പൽ സേവനങ്ങൾ ഉറപ്പാക്കി നഗരത്തിലെ ജീവിത നിലവാരം ഇനിയും ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗാലിത പറഞ്ഞു. ശുചിത്വമുറപ്പാക്കാൻ രാപകൽ ജോലി ചെയ്യുന്ന ജീവനക്കാരെ അദ്ദേഹം പ്രശംസിച്ചു. 2400ലേറെ കിലോമീറ്റർ പ്രധാന റോഡുകൾ, 1419 ചതുരശ്ര കിലോമീറ്റർ നിക്ഷേപ മേഖല, കനാലുകൾ, താമസ,വ്യവസായ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണമാണ് ജീവനക്കാർ പ്രധാനമായും നടത്തിവരുന്നത്.

TAGS :

Next Story