Quantcast

ആഘോഷമായി ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ കുടുംബ മേള

15 രാജ്യങ്ങളിലെ 324ഓളം കുടുംബങ്ങൾ പ​ങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-01-18 19:14:15.0

Published:

18 Jan 2023 7:12 PM GMT

ആഘോഷമായി ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ കുടുംബ മേള
X

ദുബൈ: ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുടുംബ മേള സംഘടിപ്പിച്ചു. 15 രാജ്യങ്ങളിലെ 324ഓളം കുടുംബങ്ങൾ പ​ങ്കെടുത്തു. രണ്ട്​ ദിവസങ്ങളിലായി നടന്ന മേളയിൽ വിവിധ കലാകായിക പരിപാടികളും അരങ്ങേറി.

കുടുംബ മേളയുടെ ഉദ്​ഘാടനം ദുബൈ റസിഡൻഷ്യൽ ഒയാസീസ് പ്രോപ്പർട്ടി മാനേജർ ഹാനി മുസ്തഫ അൽ ഹമീദ്​നിർവഹിച്ചു. ദാനാ റാസികും ടീം അറബിക്​ഡാൻസും അവതരിപ്പിച്ച മെഹ്​ഫിൽ സംഗീത നിശ, സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സം​ഗീത-നൃത്തമേള എന്നിവ അരങ്ങേറി. ഡി.ആർ.ഒ കുടുംബാംഗങ്ങളുടെകലാപരിപാടികളും നടന്നു. സംഘാടക സമിതി അംഗങ്ങളായ അനിൽ മൂപ്പൻ, അബ്​ദുൽ ബാരി, സാദത്ത്​നാലകത്ത്​, മുജീബ്​എം. ഇസ്മായിൽ, ഡെയ്​സൺ വർഗീസ്​, സിറാജ്​ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ദുബൈ ​റസിഡൻഷ്യൽ ഒയാസീസ്​കോംപ്ലക്സിലെ ദേവദാരു ആയുർവേദിക് ​മെഡിക്കൽ സെന്‍ററിന്‍റെ ലോഞ്ചിങും ചടങ്ങിൽ നടന്നു. ആരോഗ്യമന്ത്രാലയം ഉപദേശകൻ അബ്​ദലാസി അൽസയാതി ഉദ്​ഘാടനം നിർവഹിച്ചു. വിവിധ പരിപാടികളിലെ വിജയികൾക്ക്​ സമ്മാനദാനവും നടന്നു.

TAGS :

Next Story