Quantcast

ദുബൈ ആർടിഎക്ക് 20 വയസ്സ്; ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് തുടക്കം

സൗജന്യ സമ്മാനങ്ങൾ, സിനിമാ ടിക്കറ്റുകൾക്കും ഓൺലൈൻ ഓർഡറുകൾക്കും കിഴിവ്

MediaOne Logo

Web Desk

  • Published:

    23 Oct 2025 4:58 PM IST

Dubai RTA turns 20; month-long celebration begins
X

ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിതമായതിന്റെ 20ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആർടിഎ താമസക്കാർക്കായി നിരവധി ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചു.

ദുബൈ വിമാനത്താവളം, ദുബൈ ട്രാം, ദുബൈ മെട്രോ തുടങ്ങിയവയിലെ യാത്രക്കാർക്ക് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. സിനിമാ ടിക്കറ്റ് ബുക്കിംഗിലും ഓൺലൈൻ ഓർഡറുകളിലും കിഴിവുകൾ ലഭിക്കും.

നവംബർ രണ്ടുവരെ ദുബൈ ട്രാമിലെ പതിവ് യാത്രക്കാർക്ക് എന്റർടെയ്നർ യുഎഇ 2026 ബുക്ക്ലെറ്റ് നേടാനാകും. ഒന്ന് വാങ്ങുമ്പോൾ ഒന്ന് ലഭിക്കുന്ന 10,000-ത്തിലധികം ഓഫറുകളുള്ളതാണിത്.

ദുബൈ വിമാനത്താവളത്തിൽ ഒക്ടോബർ 28 മുതൽ നവംബർ ഒന്ന് വരെ ഫോട്ടോ ചലഞ്ച് നടക്കും. ഫോട്ടോ ആർടിഎയുടെ പേജിൽ പ്രസിദ്ധീകരിക്കും. വിനോദസഞ്ചാരികൾക്ക് വെൽക്കം പായ്ക്കും ലഭിക്കും.

നവംബർ ഒന്ന് മുതൽ 15 വരെ, ബുർജുമാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുകളിലെ ഇഎൻബിഡി കിയോസ്‌ക്കുകളിൽ ഗിവ് എവേകൾ നടക്കും. Go4it കാർഡിനെക്കുറിച്ച് വിവരങ്ങൾ അറിയാനും കഴിയും.

ബസിൽ യാത്ര ചെയ്യുന്നവർക്കും സമ്മാനങ്ങളുണ്ട്. അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലുമുള്ള RTA20 ബൂത്തിൽ കയറി 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്‌സ് മുതൽ ചോക്ലേറ്റുകൾ വരെയുള്ള സമ്മാനങ്ങൾ നേടാൻ കഴിയും. നവംബർ ഒന്നിന് മാത്രമാണ് ഈ ഓഫർ.

അതേ ദിവസം, ബുർജുമാൻ മെട്രോ സ്റ്റേഷനിൽ, ഭീമൻ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ആർടിഎയുടെ ഫോട്ടോബൂത്തിൽ നിന്ന് ഡിജിറ്റൽ ഫോട്ടോ കോപ്പി എടുക്കാനും കഴിയും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സമയം.

നവംബർ ഒന്നിന് വേറെയും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ബർജുമാൻ മെട്രോ സ്റ്റേഷൻ (രാവിലെ 9 മണി), ഓൺപാസീവ് മെട്രോ സ്റ്റേഷൻ, ശോഭ റിയാലിറ്റി ട്രാം സ്റ്റേഷൻ (രാവിലെ 10 മണി), ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ, ഉമ്മു റമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ (രാവിലെ 11 മണി) എന്നിവിടങ്ങളിൽ 'ബലൂൺസ് ആൻഡ് സ്‌മൈൽസ്' പരിപാടി നടക്കും.

നവംബർ ഒന്ന് മുതൽ അഞ്ച് വരെ റോക്‌സി സിനിമാസിൽ RTA20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് സിനിമാ ടിക്കറ്റുകളിൽ 20 ശതമാനം കിഴിവ് നേടാം. അതേ കാലയളവിൽ അതേ പ്രൊമോ കോഡ് ഉപയോഗിച്ച് നൂൺ ഓർഡറുകൾക്ക് 20 ശതമാനം കിഴിവും ലഭിക്കും.

നവംബർ ഒന്ന് മുതൽ 30 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ആർടിഎ ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ വിതരണം ചെയ്യും.

TAGS :

Next Story