Quantcast

പ്രശസ്ത ഇസ്ലാമിക പ്രഭാഷകൻ മുഫ്തി ഇസ്മായിൽ മെങ്കിന്റെ മീലാദ് പ്രഭാഷണം ദുബൈയിൽ

MediaOne Logo

Web Desk

  • Published:

    6 Oct 2022 8:44 AM GMT

പ്രശസ്ത ഇസ്ലാമിക പ്രഭാഷകൻ മുഫ്തി ഇസ്മായിൽ   മെങ്കിന്റെ മീലാദ് പ്രഭാഷണം ദുബൈയിൽ
X

ലോകപ്രശസ്ത ഇസ്ലാമിക പ്രഭാഷകനും പണ്ഡിതനുമായ മുഫ്തി ഡോ. ഇസ്മായിൽ മെങ്കിന്റെ മീലാദ് പ്രഭാഷണം ദുബൈയിൽ. ഈ മാസം എട്ടിന് അൽ മംസാർ പാർക്ക് ആംഫി തിയേറ്ററിൽ വൈകിട്ട് ഏഴിനാണ് പരിപാടി നടക്കുന്നത്.

മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചറാണ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ സദസ്സ് സംഘടിപ്പിക്കുന്നത്. 'പ്രവാചകൻ മുഹമ്മദ് നബിയെ നിങ്ങൾ മനസ്സിലാക്കിയാൽ അദ്ദേഹത്തെ നിങ്ങൾ സ്‌നേഹിക്കും' എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ റമദാനിലാണ് മെങ്ക് അവസാനമായി ദുബൈയിലെത്തിയത്. നർമ്മവും വിവേകവും കലർന്ന ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണക്ലിപ്പുകൾ മലയാളികൾക്കടക്കം സുപരിചിതമാണ്. സിംബാവെ പൗരനായ മുഫ്തി മെങ്കിനെ ദശലക്ഷക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.

TAGS :

Next Story