Quantcast

റോഡ് വൃത്തിയാക്കാൻ ഡ്രൈവറില്ലാ വണ്ടി; ആധുനിക സംവിധാനവുമായി ദുബൈ നഗരസഭ

ആദ്യഘട്ടം ജുമൈറയിലും ഉമ്മുസുഖൈമിലും

MediaOne Logo

Web Desk

  • Published:

    27 Oct 2023 12:04 AM IST

Dubai tests self-driving vehicle for cleaning cycling paths, driver-less vehicle cleaning
X

ദുബൈ: നഗരത്തിൽ റോഡ് വൃത്തിയാക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾ വരുന്നു. സൈക്കിൾ ട്രാക്കുകളാണ് തുടക്കത്തിൽ ഈ വാഹനങ്ങൾ വൃത്തിയാക്കുക. ദുബൈ മുനിസിപ്പാലിറ്റിയാണ് അത്യാധുനിക വാഹനം പുറത്തിറക്കിയത്.

ഡ്രൈവറില്ലാ ടാക്സികളും പറക്കും കാറുകളും അവതരിപ്പിച്ച ദുബായുടെ പുതിയ പരീക്ഷണമാണിത്. ബീച്ചുകളിലെ സൈക്കിൾ ട്രാക്കുകൾ വൃത്തിയാക്കാൻ ജീവനക്കാരുടെ ആവശ്യമില്ല. രാക്കുകളെല്ലാം ഈ വാഹനം വൃത്തിയാക്കും. ജുമൈറ, ഉംസുഖീം ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവറില്ലാ വാഹനം ശുചീകരണം നടത്തുക.

ഒരിക്കൽ ചാർജ്ജ് ചെയ്താൽ എട്ടു മണിക്കൂർ വരെ തുടർച്ചയായി വാഹനം ജോലി ചെയ്യും. 40 മണിക്കൂറാണ് പരമാവധി വേഗത. ബീച്ചുകളുടെ ശുചീകരണത്തിന് 12 സൂപ്പർവൈസർമാർ അടക്കം 84 ജീവനക്കാരെ കഴിഞ്ഞയിടെ ദുബൈ മുനിസിപ്പാലിറ്റി നിയോഗിച്ചിരുന്നു.

Summary: Dubai tests self-driving vehicle for cleaning cycling paths

TAGS :

Next Story