Quantcast

യു.എ.ഇ പുതിയ സ്പേസ് മിഷന് സജ്ജമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ

ശൈഖ് സായിദിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'സായിദ് 2' ബഹിരാകാശ സംഘത്തെയും ഹംദാൻ അഭിസംബോധന ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-09-25 18:22:46.0

Published:

25 Sep 2023 6:20 PM GMT

യു.എ.ഇ പുതിയ സ്പേസ് മിഷന് സജ്ജമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ
X

ദുബൈ: യു.എ.ഇ പുതിയ ബഹിരാകാശ ദൗത്യങ്ങൾക്ക് സജ്ജമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ, ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി, സായിദ് എംബിഷൻ ടു സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുൽത്താൻ അൽ നിയാദിയുടെ ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം യു.എ.ഇയുടെയും അറബ് ലോകത്തിന്റെയും ബഹിരാകാശ ചരിത്രത്തിൽ പുതിയ നാഴികകല്ല് തീർത്തിരിക്കുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് ഹംദാൻ. അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കിയ സുൽത്താൻ അൽ നിയാദിയെയും, യു എ ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹെസ്സ അൽ മൻസൂരിയെയും ശൈഖ് ഹംദാൻ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു.

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സായിദ് 2 എന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തെയും ശൈഖ് ഹംദാൻ അഭിസംബോധന ചെയ്തു. ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവർത്തനങ്ങളെയും, ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഏത് ബഹിരാകാശ ദൗത്യവും ഏറ്റെടുക്കാൻ യു എ ഇ സജ്ജമാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.

TAGS :

Next Story