Quantcast

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

വൻ സമ്മാനങ്ങൾ നേടാൻ അവസരം

MediaOne Logo
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം
X

നിരവധി സമ്മാനങ്ങളും വൻ വിലക്കിഴിവുമായി ഈ വർഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഡൗൺടൗണിൽ 1 മില്യൺ ദിർഹത്തിന്റെ അപ്പാർട്ട്‌മെന്റ്, പുതിയ നിസ്സാൻ പട്രോൾ കാർ അടക്കം വൻ സമ്മാനങ്ങളാണ് ഇത്തവണ വിജയികളെ കാത്തിരിക്കുന്നത്.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലാണിത്. 2023 ജനുവരി 29 വരെ 46 ദിവസം ഫെസ്റ്റിവൽ നീണ്ടുനിൽക്കും. 3,500 ഔട്ട്ലെറ്റുകളിലായി 800ലധികം ബ്രാൻഡുകൾ ഈ കാലയളവിൽ 75 ശതമാനം വരെ വിലക്കിഴിവോടെ ഫെസ്റ്റിവലിന്റെ ഭാഗമാകും.

ഏറ്റവും മികച്ച രീതിയിലുള്ള പുതുവത്സരാഘോഷങ്ങൾ, ലേകത്തെ വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളകൾ, പ്രാദേശിക-അന്തർദേശീയ മ്യൂസിക് ബ്രാൻഡുകളുടെ തത്സമയ കച്ചേരികൾ എന്നിങ്ങനെ ഫെസ്റ്റിവലിന് വർണ്ണപ്പൊലിമയേറ്റാനാവശ്യമായതെല്ലാം ഇത്തവണയും ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story