Quantcast

ദുബൈ എസ്‌കെഎസ്എസ്എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Feb 2022 10:30 AM IST

ദുബൈ എസ്‌കെഎസ്എസ്എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

ദുബൈ സോണ്‍ വിഖായ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് അല്‍ വുഹൈദയിലെ ദുബൈ സുന്നി സെന്റര്‍ മദ്‌റസയില്‍ നടന്നു. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 5 വരെയായിരുന്നു ക്യാമ്പ്.

എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ദുബൈ എസ്‌കെഎസ്എസ്എഫ്-സമര്‍പ്പണം-2022 ന്റെ കീഴില്‍ നടക്കുന്ന സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി ഗള്‍ഫ് സസത്യധാരയുടെയും ദുബൈ വിഖായയുടേയും സഹകരണത്തോടെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യാതിഥിയായി. അല്‍ ഐനിലെ കനദ് ഹോസ്പിറ്റലിലെ ഡോ. സകരിയ നേതൃത്വം നല്‍കിയ പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു. അലി ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.

TAGS :

Next Story