ദുബൈ എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു
കോവിഡ് കാലത്ത് ഡെലിവറി വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചത് എമിറേറ്റിൽ വാഹനാപകടങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

ദുബൈ എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു. അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇതിന്‍റെ ഭാഗമായി ദുബൈയിലെ വിവിധ വകുപ്പുകൾ സംയുക്തമായി മോട്ടോർ ബൈക് റൈഡേഴ്സിനായി കാമ്പയിൻ ആരംഭിക്കുകയും ചെയ്യും.
ഡെലിവറി മേഖലയിൽ മോട്ടോർബൈകുകൾ ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന ട്രാഫിക് പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറൽ മത്വാർ അൽ തായറും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാറിയും പങ്കെടുത്ത യോഗത്തിലാണ്ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് കാലത്ത് ഡെലിവറി വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചത് എമിറേറ്റിൽ വാഹനാപകടങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ദുബൈ നിരത്തുകളിൽ ഡെലിവറി ബൈകുകൾ സൃഷ്ടിക്കുന്ന അപകടം 25ശതമാനമാണ് വർധിച്ചത്. 2020ൽ ആകെ ഇത്തരം അപകടങ്ങൾ 300യിരുന്നത്2021ൽ 400ആയി വർധിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകല പാലിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നലുകളെ അവഗണിക്കുന്നത് എന്നിവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
ഈ മാസം ആദ്യത്തിൽ ദുബൈ പൊലീസ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വർഷം മോട്ടോർ സൈക്കിള്‍ അപകടങ്ങളിൽ 22പേർ മരിക്കുകയും 253പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ ൪൬ അപകടങ്ങളിലായി മൂന്ന് പേർ മരിക്കുകയുയുണ്ടായി. ഇത്തരത്തിൽ അപകടങ്ങൾ ക്രമാതീതമായി കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കാർ ആർ.ടി.എയും ദുബൈ പൊലീസും തീരുമാനിച്ചത്.
Adjust Story Font
16

