Quantcast

'ഗ്രീൻ ചാർജർ' പദ്ധതി വിപുലീകരിക്കാൻ ദുബെെ; 2025 ഓടെ 370 ചാർജിങ്​ സ്​റ്റേഷനുകൾ

ഗ്രീൻ ചാർജറിന്റെ കാര്യത്തിൽ 170 ശതമാനം വളർച്ചയാണ്​ മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായത്​.

MediaOne Logo

Web Desk

  • Updated:

    2023-07-09 19:05:23.0

Published:

9 July 2023 11:55 PM IST

ഗ്രീൻ ചാർജർ പദ്ധതി വിപുലീകരിക്കാൻ ദുബെെ; 2025 ഓടെ 370 ചാർജിങ്​ സ്​റ്റേഷനുകൾ
X

ദുബൈ: ദുബൈയിൽ ഇലക്ട്രിക്​ വാഹനങ്ങളുടെ 'ഗ്രീൻ ചാർജർ' പദ്ധതിക്ക്​ മികച്ച പ്രതികരണം. ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. 2015ൽ ​വെറും 14 പേരുമായി ആരംഭിച്ച പദ്ധതിയാണിത്​. പരിസ്ഥിതിയോട്​ ആഭിമുഖ്യമുള്ള ബദൽ വാഹനങ്ങൾക്ക്​ വൻ സ്വീകാര്യതയാണ്​ ലഭിച്ചു വരുന്നത്​. പെ​ട്രോൾ വാഹനങ്ങൾക്കു പകരം ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ മാറുന്ന പ്രവണത ദുബൈ ഉൾപ്പെടെ യു.എ.ഇയിൽ ശക്​തമാണ്​.

നഗരത്തിൽ ഗ്രീൻ ചാർജർ പദ്ധതി വിപുലപ്പെടുത്തിയത്​ ഇലക്ട്രിക്​ കാർ ഉപേയാക്​താക്കൾക്ക്​ ഏറെ ഗുണകരമായെന്ന്​ ദുബെ ഇലക്​ട്രിസിറ്റി ആന്റ്​ വാട്ടർ അതോറിറ്റി അധികൃതർ വ്യക്​തമാക്കി. ഗ്രീൻ ചാർജറിന്റെ കാര്യത്തിൽ 170 ശതമാനം വളർച്ചയാണ്​ മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായത്​. 2025 ഓടെ ദുബൈയിൽ 680 ചാർജിങ്​ സംവിധാനങ്ങളുള്ള 370 ഗ്രീൻ ചാർജർ സ്​റ്റേഷനുകൾ യാഥാർഥ്യമാക്കും.

2030ലെ മൊബിലിറ്റി സ്​ട്രാറ്റജിയുടെ ഭാഗമായാണ്​ ​ഗ്രീൻ ചാർജർ വിപുലീകരണം. ഇതിലൂടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറക്കാനും സാധിക്കുന്നുണ്ട്​. നടപ്പുവർഷം ഏപ്രിൽ മാസം വരെ 236,700 ടൺ കാർബൺ ബഹിർഗമനം കുറക്കാൻ ദുബൈക്ക്​ സാധിച്ചുവെന്നാണ്​ കണക്ക്​.

TAGS :

Next Story