Quantcast

ദുബൈയിൽ വരുന്നു, അതിവേഗ റോപ്​വേ

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന റോപ്​വേ ഗതാഗത സംവിധാനമാണ്​ ദുബൈയിൽ ആവിഷ്​കരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 July 2021 7:23 PM GMT

ദുബൈയിൽ വരുന്നു, അതിവേഗ റോപ്​വേ
X

ദുബൈയിൽ യാത്രയ്ക്കായി അതിവേഗ 'റോപ്​വേ' സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾക്ക്​​ റോഡ്​ ഗതാഗത അതോറിറ്റിയും ഫ്രഞ്ച്​ കമ്പനിയും കരാറിൽ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക.

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന റോപ്​വേ സംവിധാനമാണ്​ ദുബൈയിൽ ആവിഷ്​കരിക്കുന്നത്. ഫ്രഞ്ച്​ കമ്പനിയായ എംഎൻഡിയുടെ കാബ്​ലൈന്‍ സംവിധാനമാകും​ നടപ്പിലാക്കുന്നത്​. പൂർണമായും ഓ​ട്ടോമാറ്റിക്​ ആയ ഡ്രൈവർരഹിത രീതിയാണിത്​. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള​ ധാരണാപത്രമാണ്​ ഒപ്പുവച്ചിരിക്കുന്നത്​. നിലവിൽ ഷാർജയിൽ റോപ്​വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്​ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്​.

നവീന കാബ്‌ലൈൻ സാങ്കേതികവിദ്യ ദുബൈക്ക്​ കൂടുതൽ പ്രയോജനം ചെയ്യുമെന്ന്​ എംഎൻഡി സിഇഒ സാവിയർ ഗാലറ്റ്​ ലാവല്ലെ പറഞ്ഞു. പരമ്പരാഗത റോപ്‌വേ ഗതാഗത മാതൃകകളിൽനിന്ന്​ വ്യത്യസ്​തമായി ആധുനികവും ഊർജ ഉപയോഗം കുറഞ്ഞതുമായ സംവിധാനമായിരിക്കും വികസിപ്പിക്കുകയെന്ന്​ കമ്പനി അവകാശപ്പെടുന്നു. 2030ഓടെ ദുബൈ നഗരത്തിലെ 25 ശതമാനം ഗതാഗത സംവിധാനങ്ങളും യാത്രക്കാർക്ക്​ സ്വയം ഓടിക്കാൻ പര്യാപ്​തമാക്കുകയാണ്​ ലക്ഷ്യം.

TAGS :

Next Story