2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത് 3.4 ശതമാനം വളർച്ചയുണ്ടാകുമെന്ന് ദുബൈ കിരീടാവകാശി
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

2022ഓടെ ദുബൈയിലെ സാമ്പത്തിക രംഗത്ത് 3.4 ശതമാനം വളർച്ച ഉണ്ടാകും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. മഹാമാരിയെ ദുബൈ വിജയകരമായി മറികടന്നതായും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
ദുബൈ സമ്പദ് വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും അടുത്തവർഷം 3.4 ശതമാനവുമായി ഉയരും. വ്യക്തമായ ലക്ഷ്യങ്ങൾ, അതിവേഗത്തിലുള്ള നടപടികൾ, നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനുമുള്ള നടപടികൾ, ക്രിയാത്മകമായ ആശയങ്ങൾ എന്നിവയെല്ലാം വികസന യാത്രയിലെ പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക തലസ്ഥാനമെന്ന ദുബൈയുടെ പദവി ഊട്ടിയുറപ്പിക്കുന്നതാണ് ഇവയെല്ലാം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സുവർണ ജൂബിലി വർഷത്തിൽ അടുത്ത അമ്പത് വർഷം മുന്നിൽ കണ്ട് ദുബൈയും വിവിധ പദ്ധതികൾക്കാണ് രൂപം നൽകി വരുന്നത്. ടൂറിസം മേഖലയിൽ ഉണർവ് രൂപപ്പെടുന്നതോടെ മറ്റെല്ലാ രംഗങ്ങളിലും സജീവത പ്രകടമാകും. ദുബൈ എക്സ്പോ ഏറ്റവും മികച്ച അവസരമായി മാറുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്.
Adjust Story Font
16

