Quantcast

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്സ്

നിലവിൽ എമിറേറ്റ്സ് ഗ്രൂപ്പിന് 1,24,000 ജീവനക്കാരുണ്ട്

MediaOne Logo

Web Desk

  • Published:

    28 Jan 2026 9:33 PM IST

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്സ്
X

ദുബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി നിയമിക്കാൻ ഒരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആദിൽ അൽ റെദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാബിൻ ക്രൂ, പൈലറ്റ്, എഞ്ചിനീയർ, ടെക്നീഷ്യൻ, എയർപോർട്ട് സ്റ്റാഫ് സ്തികകളിലേക്കായിരിക്കും നിയമനം. അടുത്ത പത്ത് വർഷത്തിനുള്ളിൽ കൂടുതൽ റൂട്ടുകളും, പുതിയ വിമാനങ്ങളും ലക്ഷ്യസ്ഥാനങ്ങളും കമ്പനി അവതരിപ്പിക്കുമെന്നും അൽ റെദ വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം എമിറേറ്റ്സ് ഗ്രൂപ്പിന് 1,24,000 ജീവനക്കാരുണ്ട്.

TAGS :

Next Story