Quantcast

ദുബൈയിലെ ജനസംഖ്യാ വർധന വളർച്ചക്ക് ​വേഗമേറിയതായി റിപ്പോർട്ട്​

മൂന്നു മാസത്തിനിടെ വർധിച്ചത്​25,776പേർ

MediaOne Logo

Web Desk

  • Published:

    1 April 2024 5:45 PM GMT

ദുബൈയിലെ ജനസംഖ്യാ വർധന  വളർച്ചക്ക് ​വേഗമേറിയതായി റിപ്പോർട്ട്​
X

ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് ​തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക്​ വൻപ്രവാഹം.​ഈ വർഷം ആദ്യ മൂന്നു മാസത്തിൽ മാത്രം 25,776പേർ ദുബൈയിൽ പുതുതായി താമസമാക്കിയെന്ന് ​അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് ​വളർച്ചയുടെ വേഗത കൂടിയതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ്​സെന്‍റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാർച്ച്​വരെയുള്ള കണക്കനുസരിച്ച്​ആകെ എമിറേറ്റിലെ ജനസംഖ്യ 36.80ലക്ഷമാണ്​. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച്​വരെയുള്ള മൂന്നുമാസങ്ങളിൽ 25,489പേരാണ്​ എത്തിയത്​.

ഗോൾഡൻ വിസ, സിൽവർ വിസ എന്നിവയടക്കമുള്ള പുതിയ റെസിഡൻസി സ്​കീമുകളിലേക്ക് ​ധാരാളമായി വിദേശികൾ ആകർഷിക്കപ്പെടുന്നുണ്ട്​. സമ്പന്നരായ നിരവധിപേർ നിക്ഷേപത്തിന്​ ദുബൈയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ ഡാറ്റ പ്രകാരം 2021 ജനുവരി മുതൽ എമിറേറ്റിലെ ജനസംഖ്യ 2.69ലക്ഷം വർധിച്ചിട്ടുണ്ട്​. ഇതനുസരിച്ച്​ഓരോ മാസവും ശരാശരി 6,900 പുതിയ താമസക്കാരുടെ വർധനവാണ്​രേഖപ്പെടുത്തുന്നത്​.ശക്തമായ സാമ്പത്തിക വളർച്ച കൂടുതൽ വിദേശ കമ്പനികളെ എമിറേറ്റിലേക്ക്​ആകർഷിക്കുന്നതിനാൽ വരും വർഷങ്ങളിലും ദുബൈയിലെയും യു.എ.ഇയിലെയും ജനസംഖ്യ വർധിക്കാനാണ്​​സാധ്യത.

ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ജനസംഖ്യയിലെ ഈ വർധനവ് വാടകക്കും മറ്റുമുള്ള പ്രോപ്പർട്ടികളുടെ ആവശ്യം വർധിക്കാനും കാരണമായിട്ടുണ്ട്​.

TAGS :

Next Story