Quantcast

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത

പ്രധാന ഹൈവേകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-13 18:07:49.0

Published:

13 Sep 2022 6:04 PM GMT

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത
X

കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി വരുംദിവസങ്ങളിൽ യു.എ.ഇയിലുടനീളം മൂടൽമഞ്ഞിന്​ സാധ്യത. വാഹനം ഓടിക്കുമ്പോൾ ​​ഡ്രൈവർമാർ അതീവജാഗ്രത പുലർത്തണമെന്ന്​ അബൂദബി, ദുബൈ പൊലിസ്​ അധികൃതർ മുന്നറിയിപ്പ്​നൽകി. അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിൽ പട്രോളിങും ഏർപ്പെടുത്തി.

പുലർകാലത്തും മറ്റും രൂപപ്പെടുന്ന മൂടൽമഞ്ഞ് ​മുൻകാലങ്ങളിൽ നിരവധി വാഹനാപകടങ്ങൾക്ക്​ വഴിയൊരുക്കിയിരുന്നു. കാഴ്​ചാപരിധി നന്നെ കുറയുന്ന സാഹചര്യമാണ്​ പ്രധാന ഹൈവേകളിലും മറ്റുമുള്ളത്​. രാത്രിയിലും മൂടൽ മഞ്ഞ്​ ശക്തമായിരിക്കും. ഇലക്ട്രോണിക് ബോർഡുകളിലെ അറിയിപ്പുകൾ ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാനെന്നും പൊലിസ്​ അറിയിച്ചു.

മൂടൽമഞ്ഞ് രൂപപ്പെടുന്ന സമയത്ത് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്​ധിച്ച്​ അബൂദബി പൊലിസ്​ മാർഗനിർദേശം പുറപ്പെടുവിച്ചു. വീഡിയോ സന്ദേശമായാണ്​ അധികൃതർ ഇക്കാര്യം പുറത്തുവിട്ടത്​. ഫോഗ് ലൈറ്റുകൾ ഓൺ ചെയ്യുക, വാഹനങ്ങൾ തമ്മിലെ അകലം കൂട്ടുക, വേഗത കുറക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

മറ്റു വാഹനങ്ങൾ ഇല്ലെന്ന്​ ഉറപ്പാക്കി വേണം ഓവർടേക്ക് ചെയ്യാനും ലൈൻ മാറാനും. അത്യാവശ്യഘട്ടങ്ങളിൽ ഹസാഡ് ലൈറ്റുകൾ പ്രയോജനപ്പെടുത്തണമെന്നും വിഡിയോയിൽ പൊലിസ്​ നിർദേശിച്ചു. .മുന്നറീപ്പ് സിഗ്നലുകൾ മുൻകൂട്ടി കൃത്യമായി നൽകാൻ ​ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അബൂദബി ട്രാഫിക് വിഭാഗം ഓർമ്മിപ്പിക്കുന്നു.

TAGS :

Next Story