Quantcast

മരുന്ന് കൊണ്ടുവരാൻ ഇ-പെർമിറ്റ് നൽകും: യു.എ.ഇ ആരോഗ്യമന്ത്രാലയമാണ് പെർമിറ്റ് നൽകുക

സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കും.

MediaOne Logo

Web Desk

  • Updated:

    2023-03-13 18:52:00.0

Published:

13 March 2023 11:29 PM IST

UAE News- UAE
X

Representative Image

ദുബൈ: വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കും.

ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കല്‍ ഉപകരണങ്ങളുമായി യാത്രചെയ്യുന്നത് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്കും, സംശയകരമായ സാഹചര്യങ്ങളിൽ നിയമ നടപടികൾക്കും കാരണമാകും. ഇത് ഒഴിവാക്കാനാണ് നേരത്തേ ഇ പെർമിറ്റ് നൽകുന്നത്.

പെർമിറ്റിനായി മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്യണം. രേഖകൾ സഹിതം അപേക്ഷിച്ചാൽ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസത്തിനികം ഇ-പെർമിറ്റ് ലഭിക്കും. പെർമിറ്റ് സേവനം സൗജന്യമാണ്. വ്യക്തിഗത ഉപയോഗത്തിന് ആറ് മാസത്തേക്ക് ആവശ്യമായ മരുന്ന് കൊണ്ടുവരാം. നിയന്ത്രണമുള്ള മരുന്നുകൾ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമാണ് അനുവദിക്കുക. മയക്കുമരുന്ന് വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ അനുമതിയില്ലാതെ കൊണ്ടുവന്നാൽ നിയമ നടപടിയും നേരിടേണ്ടിവരും.

മെഡിക്കൽ വെയർഹൗസ്‌ ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജന്റുമാര്‍ക്കാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് ലഭിക്കുക. ഉപകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഇ-പെർമിറ്റിന് 60ദിവസത്തേക്ക് മാത്രമാണ് കാലാവധിയുണ്ടാവുക.

TAGS :

Next Story