Quantcast

അബൂദബിയിൽ ഇ-സ്കൂട്ടർ വ്യാപിപ്പിക്കുന്നു; അഞ്ചിടങ്ങളിൽ കൂടി ഇ-സ്കൂട്ടർ വാടകക്ക്

റീം ഐലൻസ്, യാസ് ഐലൻഡ്, മസ്ദർ സിറ്റി, അബൂദബി കോർണിഷ് , ഖലീഫ സിറ്റി എന്നിവിടങ്ങളിലാണ് ഇ-സ്‌കൂട്ടർ റെന്റൽ സേവനം വ്യാപിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-01 19:22:23.0

Published:

1 Aug 2023 7:15 PM GMT

അബൂദബിയിൽ ഇ-സ്കൂട്ടർ വ്യാപിപ്പിക്കുന്നു; അഞ്ചിടങ്ങളിൽ കൂടി ഇ-സ്കൂട്ടർ വാടകക്ക്
X

അബൂദബിയിലെഅഞ്ചിടങ്ങളിൽ കൂടി ഇ-സ്‌കൂട്ടറുകൾ വാടക്ക് നൽക്കുന്ന സേവനം ആരംഭിക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങൾ വർധിക്കുന്നതിനാൽ സുരക്ഷാചട്ടങ്ങൾ പാലിക്കാത്ത ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രകാർക്ക് എതിരെ നടപടി കർശനമാക്കുമെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

റീം ഐലൻസ്, യാസ് ഐലൻഡ്, മസ്ദർ സിറ്റി, അബൂദബി കോർണിഷ് , ഖലീഫ സിറ്റി എന്നീ അഞ്ചിടങ്ങളിലാണ് ഇ-സ്‌കൂട്ടർ റെന്റൽ സേവനം വ്യാപിപ്പിക്കുന്നത്. 83 അബൂദബി നിവാസികളും ഇ-സ്‌കൂട്ടർ സേവനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സേവനം വ്യാപിപ്പിക്കുന്നത്. ഇ-സ്‌കൂട്ടർ ആപ്പുകൾ ഫോണിസ്് ഡൗൺലോഡ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.

അതിനിടെ, അബൂദബിയിൽ 5,380 ഇ-സ്‌കൂട്ടർ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഐ.ടി.സി അറിയിച്ചു. 6000 പേർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പും നൽകി. സൈക്കിൾ, ഇ.-ബൈക്ക്, സ്‌കൂട്ടർ ഉപയോക്താക്കൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുന്നുവെന്ന് ഉറപ്പാക്കാൻ ബോധവൽകരണം നടത്തുമെന്നും അധികൃതർ പറഞ്ഞു.

TAGS :

Next Story