Quantcast

പെരുന്നാള്‍ നിറവില്‍ പ്രവാസലോകം; സജീവമായി പള്ളികളും ഈദ് ഗാഹുകളും

പോയവർഷങ്ങളെ അപേക്ഷിച്ച്​ കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ്​ ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം

MediaOne Logo
പെരുന്നാള്‍ നിറവില്‍ പ്രവാസലോകം; സജീവമായി പള്ളികളും ഈദ് ഗാഹുകളും
X

പെരുന്നാള്‍ നിറവില്‍ പ്രവാസലോകം. പ്രവാസലോകത്തെ എല്ലാ രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ നിറവിലാണ്. പോയവർഷങ്ങളെ അപേക്ഷിച്ച്​ കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ്​ ആഘോഷത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിലെ എണ്ണമറ്റ ഈദ്​ഗാഹുകളും പള്ളികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.

സാമൂഹിക അകലം പാലിച്ചാണ് പള്ളികളിലും ഈദ്​ഗാഹുകളിലും നമസ്കാരം നടന്നത്. കോവിഡ് നിർദേശം കര്‍ശനമായി പാലിക്കണമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്​ഗാഹുകളും ഇക്കുറി സജ്ജമായിരുന്നു. യു.എ.ഇയിലും മറ്റും മലയാളി ഈദ്​ ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.

യു.എ..ഇയിൽ നമസ്കാരവും ഖുത്​ബയും ചേർത്ത്​ 20 മിനിറ്റാണ്​ സമയം അനുവദിച്ചിരിക്കുന്നത്​. കോവിഡ്​ കുറഞ്ഞെങ്കിലും മാഹാമാരിക്കെതിരായ ജാഗ്രത കൈവിടാതെയാണ് ഇക്കുറിയും പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസ ലോകം പ്രവേശിക്കുന്നത്.

വിപണിയിൽ വലിയ തിരക്കാണ്​ ഇത്തവണ അനുഭവപ്പെട്ടത്​. എല്ലാ ഷോപ്പിങ്​ മാളുകളും നിറഞ്ഞു കവിഞ്ഞു. വസ്​ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ കാര്യത്തിൽ വൻ വിറ്റുവരവാണ്​ ഉണ്ടായതെന്ന്​ വിവിധ റീ​ട്ടെയിൽ വ്യാപാരികൾ അറിയിച്ചു.

യു.എ.ഇയില്‍ പെരുന്നാള്‍ സന്തോഷങ്ങളുടെ പൊലിമ ലഭിക്കാത്ത കൂട്ടരാണ്​ ഡെലിവറി ജോലിക്കാർ. പെരുന്നാൾ ദിനത്തിലും ഇവർക്ക്​ തിരക്ക്​ തന്നെയാകും. എന്നാൽ ഗ്രോസറി, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലർക്കും പെരുന്നാളിന്​ അവധി ലഭിച്ചേക്കും. വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി കിട്ടാറുള്ളത്. ഇതില്‍ തന്നെ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഇവർക്ക്​ പെരുന്നാള്‍.

TAGS :

Next Story