യുഎഇയിൽ ബലിപെരുന്നാൾ ദിവസം ഈദുഗാഹുകൾക്ക് അനുമതി
നമസ്കാരം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് വിശ്വാസികൾക്ക് ഈദ്ഗാഹിലേക്കും പള്ളികളിലേക്കും പ്രവേശിക്കാം.

യുഎഇയിൽ ബലിപെരുന്നാൾ ദിവസം ഈദു ഗാഹുകൾക്ക് അനുമതി. കോവിഡ് നിയന്ത്രണങ്ങളോടെ ബലി പെരുന്നാളിന് പള്ളികളിലും ഈദ്മുസല്ലകളിലും നമസ്കാരം നടക്കും. അതേസമയം പെരുന്നാളിന് മുന്നോടിയായി 855 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ഉത്തരവിട്ടു.
ചെറിയ പെരുന്നാളിന് നൽകിയ അനുമതിയുടെ അതേ മാതൃകയിലാണ് യു എ ഇയിൽ ബലി പെരുന്നാളിനും ഈദ്മുസല്ലകളിൽ നമസ്കാരം നടക്കുക. നമസ്കാരം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് വിശ്വാസികൾക്ക് ഈദ്ഗാഹിലേക്കും പള്ളികളിലേക്കും പ്രവേശിക്കാം. നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം. പ്രാർഥന പൂർത്തിയായാൽ വേഗം പള്ളികളും ഈദ്ഗാഹും അടക്കും.
ഹസ്തദാനത്തിനും പരസ്പര ആലിംഗനത്തിനും വിലക്കുണ്ട്. മാസ്കും സാമൂഹിക അകലവും ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം. പെരുന്നാളിന് മുന്നോടിയായി വിവിധ എമിറേറ്റുകളിലെ 855 തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ഉത്തരവിട്ടിട്ടുണ്ട്. ദുബൈ ഡിജിറ്റൽ അതോറിറ്റി ബലി പെരുന്നാളിന് ബലി അറുക്കാൻ സൗകര്യം നൽകുന്ന മൊബൈൽ ആപ്പും പുറത്തിറക്കി. ദുബൈ നൗവ് എന്ന് ആപ്ലിക്കേഷനിലാണ് ഇതിന് സൗകര്യം. ആപ്പിലെ ഇസ്ലാം ആൻഡ് ഡൊണേഷൻ എന്ന വിഭാഗത്തിൽ പോയി ബലിയിൽ പങ്കാളിയാകാൻ പണമടക്കാം.
Adjust Story Font
16

