Quantcast

അബൂദബിയിൽ എട്ട് ആരോഗ്യകേന്ദ്രങ്ങൾ അടപ്പിച്ചു

ദന്താശുപത്രിക്ക് പത്ത് ലക്ഷം ദിർഹം പിഴയിട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-05 19:27:53.0

Published:

5 Feb 2024 5:48 PM GMT

അബൂദബിയിൽ എട്ട് ആരോഗ്യകേന്ദ്രങ്ങൾ അടപ്പിച്ചു
X

അബൂദബി: അബൂദബിയിൽ നിയമം ലംഘിച്ച ആരോഗ്യസ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി. എട്ട് ആരോഗ്യസ്ഥാപനങ്ങൾ സർക്കാർ അടച്ചപൂട്ടി. ഹെൽത്ത് സെന്ററിന്പത്ത് ലക്ഷം ദിർഹം പിഴയിട്ടു. രേഖകളിൽ കൃത്രിമം കാണിച്ച ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

അബൂദബി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ആരോഗ്യസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഗുരുതരമായ നിയമലംഘനങ്ങൾ സ്ഥിരീകരിച്ച് ഹെൽത്ത് സെന്‍ററിന് 10 ലക്ഷം ദിർഹം പിഴയിട്ടു.

ഹെൽത്ത് സെന്‍ററിന്‍റെ എല്ലാ ബ്രാഞ്ചുകളിലും ദന്ത ചികിത്സ നിർത്തിവെപ്പിച്ചു. ഇതിന് പുറമെ നിയമ ലംഘനം കണ്ടെത്തിയ എട്ട് ആരോഗ്യസ്ഥാപനങ്ങളാണ് അടച്ചുപൂട്ടാൻ വകുപ്പ് ഉത്തരവിട്ടത്. നാല് പരിചരണ കേന്ദ്രങ്ങൾ, ഒരു ഡെന്‍ററൽ ക്ലിനിക്, ഒക്യുപ്പേഷനൽ മെഡിസിൻ സെന്‍റർ, ലബോറട്ടറി, മെഡിക്കൽ സെന്‍റർ എന്നിവ അടച്ചൂപൂട്ടാൻ ഉത്തരവിട്ടവയിൽ ഉൾപ്പെടും.

പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ച്, ഇലക്ട്രോണിക് റിപോർട്ടിങ് ലംഘനം, അടിയന്തര കേസുകളിലെ , പകർച്ചവ്യാധി തടയുന്നതിൽ വീഴ്ച, രോഗിയുടെ സമ്മതമില്ലാതെയുള്ള ചികിത്സ തുടങ്ങിയ നിയമലംഘനങ്ങളാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ആരോഗ്യകേന്ദ്രങ്ങളിൽ കർശന പരിശോധന തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി.



TAGS :

Next Story