Quantcast

വിവിധ രാജ്യങ്ങളിലേക്കായി ഒരു ബില്യണ്‍ കോവിഡ് വാക്‌സിന്‍ എത്തിച്ച് എമിറേറ്റ്‌സ്

മൂന്നിലൊരു ഭാഗവും വികസ്വര രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് വിനിയോഗിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2022 10:53 AM GMT

വിവിധ രാജ്യങ്ങളിലേക്കായി ഒരു ബില്യണ്‍   കോവിഡ് വാക്‌സിന്‍ എത്തിച്ച് എമിറേറ്റ്‌സ്
X

വിവിധ രാജ്യങ്ങളിലേക്ക് ഒരു ബില്യണ്‍ കോവിഡ് വാക്‌സിന്‍ എത്തിച്ച് നല്‍കി ദുബൈയിലെ എമിറേറ്റ്‌സ് വിമാനകമ്പനി പുതിയ റെക്കോര്‍ഡിട്ടു.

2020 ഒക്ടോബറില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചത് മുതല്‍ എമിറ്റ്‌റേറ്റ്‌സ് സ്‌കൈ കാര്‍ഗോ 4,200 ടണ്‍ വാക്‌സിനുകളാണ് ലോകത്തിന്റെ 80 കേന്ദ്രങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.

ഇതിനായി 2000 വിമാന സര്‍വീസുകളാണ് നടത്തിയത്. ഇതിന്റെ മൂന്നിലൊന്ന് ഭാഗവും വികസ്വര രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് വിനിയോഗിച്ചതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story