എമിറേറ്റ്‌സ് മെഡിക്കൽ ഡേ: ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ, മിഡിൽ ഈസ്റ്റ് സംഗീതജ്ഞർ
ഇന്ത്യയിൽ നിന്ന് പ്രമുഖ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജും യു.എ.ഇയിലെ ആദ്യ വനിതാ സംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മിയും മിഡിൽ ഈസ്റ്റിലെ യുവ ഗായകനായ അമീർ സർക്കാനിയുമാണ് മൂന്ന് ഭാഷകളിലുള്ള വരികൾക്ക് ശബ്ദവും സംഗീതവും പകരുന്നത്

ദുബായ്: രാവും പകലും നോക്കാതെ പോരാടുന്ന മുന്നണിപ്പോരാളികളെ ആദരിക്കാൻ അതിരുകളില്ലാത്ത സംഗീതത്തിലൂടെ ഒത്തു ചേർന്ന് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും സംഗീതജ്ഞരും ഗായകരും. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രയത്‌നത്തെ ആദരിക്കുകയും സേവനങ്ങളെ ആഘോഷിക്കുകയുമാണ് 'ഹാർക്കൻ' എന്ന സംഗീത വീഡിയോയിലൂടെ ഇവർ.
ഇന്ത്യയിൽ നിന്ന് പ്രമുഖ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജും യു.എ.ഇയിലെ ആദ്യ വനിതാ സംഗീത സംവിധായകയായ ഇമാൻ അൽ ഹാഷ്മിയും മിഡിൽ ഈസ്റ്റിലെ യുവ ഗായകനായ അമീർ സർക്കാനിയുമാണ് മൂന്ന് ഭാഷകളിലുള്ള വരികൾക്ക് ശബ്ദവും സംഗീതവും പകരുന്നത്.
യു.എ.ഇയുടെ ആദ്യ എമിറേറ്റ്‌സ് മെഡിക്കൽ ദിനത്തോടനുബന്ധിച്ച് ഡോ. ഷംഷീർ വയലിൽ വീഡിയോ റിലീസ് ചെയ്തു. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ആരോഗ്യപ്രവർത്തകർ വഹിക്കുന്ന പങ്കിന് രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രതീക്ഷയും വെളിച്ചവും പകർന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതായും സമൂഹ മാധ്യമങ്ങളിലൂടെ വീഡീയോ റിലീസ് ചെയ്ത ഡോ. ഷംഷീർ പറഞ്ഞു.
Adjust Story Font
16

