Quantcast

യാത്രാ ടിക്കറ്റിനൊപ്പം ദുബൈ എക്സ്പോ പാസ്; പുതിയ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

ആറുമണിക്കൂർ ഇടവേളയുണ്ടെങ്കിൽ ദുബൈ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും പാസ് ലഭിക്കും

MediaOne Logo

Web Desk

  • Published:

    30 July 2021 11:50 PM IST

യാത്രാ ടിക്കറ്റിനൊപ്പം ദുബൈ എക്സ്പോ പാസ്; പുതിയ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
X

എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്സ്പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്സ്പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31വരെ എമിേററ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം.

ആറുമണിക്കൂർ ഇടവേളയുണ്ടെങ്കിൽ ദുബൈ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും പാസ് ലഭിക്കും. വിമാനം റദ്ദാക്കുകയോ യാത്രമാറ്റുകയോ ചെയ്താൻ പാസ് അസാധുവാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. നേരത്തേ ടിക്കറ്റ് എടുത്തവർക്ക് വിവരം നൽകിയാൽ ടിക്കറ്റ് ലഭിക്കും. എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ജൂലൈ 18മുതൽ ലോകാടിസ്ഥാനത്തിൽ വിൽപന ആരംഭിച്ചിട്ടുണ്ട്. ആറുമാസം നീണ്ടുനിൽക്കുന്ന മേളയിൽ ഒരുദിവസത്തെ പ്രവേശനത്തിന് 95ദിർഹമാണ് ടിക്കറ്റ് നിരക്ക്. 195ദിർഹമിന് ഒരുമാസത്തെയും 495ദിർഹമിന് ആറുമാസത്തേക്കും ടിക്കറ്റുകൾ ലഭ്യമാണ്.

TAGS :

Next Story