Quantcast

എമിറേറ്റ്സ് റോഡ് വികസനം;750 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു

രണ്ടു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും

MediaOne Logo

Web Desk

  • Published:

    14 July 2025 10:49 PM IST

എമിറേറ്റ്സ് റോഡ് വികസനം;750 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു
X

ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ എമിറേറ്റ്സ് റോഡിന്റെ വികസനത്തിന് 750 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഷാർജയിൽ നിന്ന് ഉമ്മുൽഖുവൈൻ വരെ നിലവിലെ മൂന്ന് ലൈൻ റോഡ് ഇരു ദിശയിലേക്കും അഞ്ച് ലൈനായി വികസിപ്പിക്കാനാണ് പദ്ധതി. എമിറേറ്റ്സ് റോഡിൽ ഷാർജയിലെ അൽബാദി ഇന്റർസെക്ഷൻ മുതൽ ഉമ്മുൽഖുവൈൻ വരെ 25 കിലോമീറ്റർ ഭാഗമാണ് വികസിപ്പിക്കുന്നത്. സെപ്റ്റംബറിൽ നിർമാണ ജോലികൾ ആരംഭിക്കും.

റോഡുകളുടെ ശേഷി വർധിപ്പിക്കുക, ഗതാഗത കുരുക്ക് ലഘൂകരിക്കുക, യാത്രാസമയം 45 ശതമാനം വരെ കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അടിസ്ഥാന സൗകര്യവികസന മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 12.6 കിലോമീറ്റർ നീളത്തിൽ ആറ് മേൽപാലങ്ങൾ, ഇരു ദിശയിലേക്കും 3.4 കിലോമീറ്റർ നീളത്തിൽ കലക്ടർ റോഡുകൾ എന്നിവ വികസനത്തിന്റെ ഭാഗമാണ്. രണ്ട് വർഷത്തിനകം റോഡ് വികനസം പൂർത്തിയാക്കും. റാസൽഖൈമയിൽ നിന്ന് ഉമ്മുൽഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ യാത്രാ സമയം കുറക്കാൻ റോഡ് വികസനം സഹായിക്കും.

TAGS :

Next Story