റിയാദ് എയർപോർട്ടിലെ തടസ്സം: അബൂദബി -റിയാദ് റൂട്ടിൽ എട്ട് സർവീസുകൾ റദ്ദാക്കി ഇത്തിഹാദ്
റദ്ദാക്കൽ ഇന്നും നാളെയും

അബൂദബി: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തന തടസ്സങ്ങൾ കാരണം, അബൂദബി -റിയാദ് റൂട്ടിൽ എട്ട് വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്‌സ്. ഒക്ടോബർ 11, 12 തീയതികളിൽ അബൂദബിക്കും റിയാദിനും ഇടയിലുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഞായറാഴ്ചത്തെ ആറ് സർവീസുകളാണ് റദ്ദാക്കിയത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദ് വിമാനത്താവളത്തിനും ഇടയിലുള്ള മൂന്ന് റൗണ്ട് ട്രിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, EY551, EY552 എന്നീ വിമാനങ്ങൾ ഉൾപ്പെടുന്ന തിങ്കളാഴ്ചത്തെ മറ്റൊരു റൗണ്ട് ട്രിപ്പും റദ്ദാക്കിയിട്ടുണ്ട്.
സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ etihad.com എന്ന വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

