ഇനി വികസനത്തിന്റെ ചൂളം വിളി; ഇത്തിഹാദ് റെയിലിൽ ആദ്യമായി കാറുകൾ കയറ്റിയയച്ചു
കാർ കൊണ്ടുപോകുന്ന ആദ്യ ഓട്ടോമോട്ടീവ് ഡീലറായി അൽ മസൂദ് ഓട്ടോമൊബൈൽസ്

അബൂദബി: യുഎഇയിലെ ഇത്തിഹാദ് റെയിലിൽ ആദ്യമായി കാറുകൾ കയറ്റിയയച്ചു. അൽ മസൂദ് ഓട്ടോമൊബൈൽസാണ് ഇത്തിഹാദ് റെയിലുമായി ചേർന്ന് ആദ്യമായി കാറുകൾ കൊണ്ടുപോയത്. ഫുജൈറയിലെ കിഴക്കൻ തുറമുഖത്ത് നിന്ന് അബൂദബിയിലെ ഇൻഡസ്ട്രിയൽ സിറ്റിയിലേക്ക് (ഐസിഎഡി) നിസ്സാൻ കാറുകളാണ് കയറ്റി അയച്ചത്. വാഹനങ്ങൾ കൊണ്ടുപോകാൻ ദേശീയ റെയിൽ ശൃംഖല ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യ ഓട്ടോമോട്ടീവ് ഡീലറായി തങ്ങൾ മാറിയതായി അൽ മസൂദ് ഓട്ടോമൊബൈൽസ് പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 900 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് യുഎഇയുടെ റെയിൽ ശൃംഖല. രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ശൃംഖല ബന്ധിപ്പിക്കുന്നുണ്ട്. കൂടുതൽ കമ്പനികൾ ഇത്തിഹാദ് റെയിൽ വഴി ചരുക്കുകൾ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. ഇത് എളുപ്പത്തിൽ കൂടുതൽ ചരക്കുനീക്കം സാധ്യമാക്കും.
Next Story
Adjust Story Font
16

