ഇന്ത്യയുടെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസി സമൂഹം
അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാക ഉയർത്തി

ദുബൈ: ഇന്ത്യയുടെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസി സമൂഹം. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പതാകയുയർത്തിയതോടെയാണ് അബൂദബി ഇന്ത്യൻ എംബസി അങ്കണത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും തൊഴിലാളികളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. ദുബൈ കോൺസുലേറ്റിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പതാകയുയർത്തി. കലാപരിപാടികളും അരങ്ങേറി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സമൂഹം ആഘോഷത്തിന്റെ ഭാഗമായി. കമ്യൂണിറ്റി സംഘടനകളുടെ ആസ്ഥാനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടന്ന പരിപാടിയിൽ കോൺസുലർ ആഷിസ് കുമാർ ശർമ പതാക ഉയർത്തി. അഡ്വ നാസറുദ്ദീൻ, പ്രദീപ് കുമാർ, ഡോ. പുത്തൂർ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ആഘോഷ പരിപാടിയുടെ ഭാഗമായി.
Adjust Story Font
16