Quantcast

'ദിസ് ഈസ് അവർ ടൈം'; ദുബൈ എക്‌സ്‌പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും.

MediaOne Logo

Web Desk

  • Published:

    21 Sept 2021 3:44 PM IST

ദിസ് ഈസ് അവർ ടൈം; ദുബൈ എക്‌സ്‌പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി
X

ദുബായ് എക്‌സപോ 2020 തുടങ്ങാന്‍ 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. ലോകം കാത്തിരിക്കുന്ന എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം ദുബായ് പുറത്തിറക്കി. 'ദിസ് ഈസ് അവർ ടൈം' അഥവാ ഇത് നമ്മുടെ സമയം എന്ന പേരിലാണ് 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള ഗാനം പുറത്തിറക്കിയിരിക്കുന്നത്.

'ഒരു ശബ്ദം, ഒരു കുടുംബം..ഒരു കൈവെള്ളയിൽ ലോകം ഒന്നിച്ചു നിൽക്കുമ്പോൾ.. ഇത് നമ്മുടെ സമയം...' എന്ന വരികളോടെയാണ് ഔദ്യോഗികഗാനം തുടങ്ങുന്നത്. എക്സ്പോ 2020 അംബാസഡറും ഇമറാത്തി ഗായകനുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി അവാർഡിന് നിർദേശിക്കപ്പെട്ട ഗായിക മായ്സ കാര, ഫിർദൗസ്, അൽമാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആഗോളകൂട്ടായ്മക്ക് യു എ ഇ എന്ന രാജ്യവും അവിടുത്തെ ജനങ്ങളും ആവേശപൂർവം തയാറെടുക്കുന്നതിന്റെ വരികളും ദൃശ്യങ്ങളുമാണ് വീഡിയോ ഗാനം പങ്കുവെക്കുന്നത്

ഇത്തരത്തിലുള്ള എക്‌സ്‌പോകള്‍ ലോക ജനതയെ ഒന്നിപ്പിക്കുമെന്നും കഴിഞ്ഞ കാലവും വര്‍ത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്‌സ്‌പോ ഗാനത്തിലൂടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ദുബായ് എക്‌സ്‌പോ ചീഫ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ മര്‍ജാന്‍ ഫറൈദൂനി പറഞ്ഞു

ഒക്‌ടോബര്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് എകസ്‌പോ നടക്കുക. ആറ് മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും.






TAGS :

Next Story