Quantcast

സ്വദേശികൾക്ക് ​ജോലി നൽകിയെന്ന് ​വ്യാജരേഖ; കമ്പനി ഡയറക്ടർ പിടിയിൽ

ചില തൊഴിലാളികളുടെ സഹായത്തോടെയാണ് ​ഡയറക്ടർ തട്ടിപ്പ്​ നടത്തിയതെന്നാണ് ​കണ്ടെത്തൽ​

MediaOne Logo

Web Desk

  • Published:

    23 Dec 2022 11:22 PM IST

സ്വദേശികൾക്ക് ​ജോലി നൽകിയെന്ന് ​വ്യാജരേഖ; കമ്പനി ഡയറക്ടർ പിടിയിൽ
X

നാൽപതിലേറെ യു.എ.ഇ പൗരന്മാർക്ക്​ ജോലി നൽകിയതായി വ്യാജരേഖയുണ്ടാക്കിയ സ്വകാര്യ കമ്പനി ഡയറക്ടറെ അറസ്റ്റ്​ചെയ്യാൻ പബ്ലിക് ​പ്രോസിക്യൂഷൻ ഉത്തരവ്​. വ്യാജ നിയമനങ്ങളെക്കുറിച്ച് യു.എ.ഇഅറ്റോർണി ജനറലിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ്​ വിഷയത്തിൽ അന്വേഷണം നടന്നത്​. ചില തൊഴിലാളികളുടെ സഹായത്തോടെയാണ്​ഡയറക്ടർ തട്ടിപ്പ്​ നടത്തിയതെന്നാണ് ​കണ്ടെത്തൽ​.

യു.എ.ഇ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള സർക്കാർ വക പദ്ധതിയാണ്​ 'നാഫിസ്. ഇതിൽ നിന്ന്​​ആനുകൂല്യവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതിനാണ്​ സ്വകാര്യ കമ്പനി തട്ടിപ്പ്​ നടത്തിയത്​. കമ്പനിയിൽ യു.എ.ഇ പൗരന്മാരെ നിയമിച്ചതായി കാണിക്കുന്നതിനായി വ്യാജ ഇലക്ട്രോണിക് രേഖകളും തൊഴിൽ കരാറുകളും ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.

രാജ്യത്തുടനീളം ഇത്തരത്തിൽ വ്യാജ രേഖകൾ ചമക്കുന്നത് ​നിരീക്ഷിക്കാൻ മാനവവിഭശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. 'നാഫിസ്' പദ്ധതി ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ഓരോ ഇമാറാത്തിക്കും 1ലക്ഷം ദിർഹം എന്ന തോതിൽ പിഴ ചുമത്തുമെന്ന് ​അധികൃതർ വ്യക്​തമാക്കി. യു.എ.ഇയുടെസ്വദേശിവൽകരണ നിയമങ്ങൾ ശരിയായ രീതികൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ സ്വകാര്യ മേഖലയിലെ കമ്പനികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. യു.എ.ഇപൗരന്മാരുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ഫെഡറൽ സർക്കാറിന്‍റെ പദ്ധതിയാണ് 'നാഫിസ്​'.

TAGS :

Next Story