Quantcast

ഗൂഗ്ള്‍ പണിപറ്റിച്ചു; ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയെന്ന് വ്യാപക പ്രചാരണം

ഗൂഗ്​ൾ വിവരം വ്യാജമാണെന്ന വിശദീകരണവുമായി​ മണി എക്​സ്​ചേഞ്ചുകാർ രംഗത്തു വരികയായിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Sep 2021 7:07 PM GMT

ഗൂഗ്ള്‍ പണിപറ്റിച്ചു; ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയെന്ന് വ്യാപക പ്രചാരണം
X

ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയുണ്ടായതായി വ്യാപക പ്രചാരണം. കറൻസി വിനിമയം സംബന്​ധിച്ച ഗൂഗിൾ വിവരമാണ്​ ​തെറ്റിദ്ധാരണയ്ക്ക്​ വഴിയൊരുക്കിയത്​. ഒരു യു.എ.ഇ ദിർഹത്തിന്​ 24 ഇന്ത്യൻ രൂപക്കും മുകളിലായിരുന്നു ഗൂഗ്ൾ പ്രകാരമുള്ള നിരക്ക്​.

നാട്ടിലേക്ക്​ പണമയക്കാൻ രൂപയുടെ മൂല്യം മാറിമറിയുന്നതും നോക്കി കാത്തിരിക്കുന്നവരാണ്​ പ്രവാസികളിൽ നല്ലൊരു വിഭാഗം​. ഈ മാസം തുടക്കം പുതൽ യു.എ.ഇ ദിർഹമിന്​ 20 രൂപയിൽ താഴെയാണ്​ മൂല്യം. നിരക്ക്​ 20 കടന്നാൽ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികൾ ഉച്ചയോടെ ഗൂഗ്​ളിൽ തപ്പിയപ്പോൾ കണ്ണുതള്ളി. ​ 24.70 രൂപയാണ്​ ഒരു ദിർഹമിന്​ ഗൂഗ്​ൾ കാണിച്ചത്​. എന്നാൽ ഗൂഗ്​ൾ വിവരം വ്യാജമാണെന്ന വിശദീകരണവുമായി​ മണി എക്​സ്​ചേഞ്ചുകാർ രംഗത്തു വന്നു.

കൂടിയ നിരക്കിൽ പണമയക്കാൻ നിരവധിപേരാണ്​ വിളിച്ചതെന്ന്​ വിവിധ പണമിടപാടു സ്​ഥാപനങ്ങൾ അറിയിച്ചു. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്​താൻ രൂപക്കും ഗൂഗ്​ൾ വലിയ നിരക്കാണ്​ നൽകിയത്​. മണിക്കൂറുകൾ കഴിഞ്ഞിട്ടും 24ൽ നിന്ന്​ 23ലേക്കും പിന്നീട്​ വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നിൽക്കുകയായിരുന്നു ഗൂഗിൾ നിരക്ക്​. ദിർഹത്തിന്​ ഇരുപത്​ രൂപയോളമാണ്​ ഏറ്റവും പുതിയ നിരക്ക്​.

TAGS :

Next Story