ദുബൈയിൽ ചുവടുറപ്പിക്കാൻ ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ
മെയ്ഡ് ഫോർ ദുബൈ എന്ന പേരിലാണ് കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ പുതിയ കാമ്പയിൻ സംഘടിപ്പിക്കുന്നത്

ദുബൈ: ദുബൈയിൽ കൂടുതൽ മേഖലകളിൽ ചുവടുറപ്പിക്കാൻ ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. ദുബൈ സിലിക്കൺ ഒയാസീസിൽ ഒന്നര വർഷം മുമ്പാണ് ആശുപത്രി തുറന്നത്. ലോകോത്തര നിലവാരമുള്ള ആശുപത്രി പുതിയ കാമ്പയിന് തുടക്കം കുറിക്കാനും തീരുമാനിച്ചു.
മെയ്ഡ് ഫോർ ദുബൈ എന്ന പേരിലാണ് കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഫക്കീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ പുതിയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. അതിനൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സ, രോഗശാന്തിക്ക്പറ്റിയ ചുറ്റുപാട്, അക്കാദമിക്സമീപനം എന്നിവയാണ്. ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിന്‍റെ പ്രധാന തത്വങ്ങളെന്ന് സാരഥികൾ വ്യക്തമാക്കി. സൗദിയിൽ നാല്പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഫക്കീഹിന്.
സാങ്കേതിക വിദ്യയും നൂതന സമീപനങ്ങളും രോഗീപരിചരണവും സംയോജിപ്പിച്ചാണ് ആശുപത്രിയുടെ പ്രവർത്തനമെന്ന്ഹോസ്പിറ്റൽ സി.ഇ.ഒഡോ. ഫാത്തിഹ്മെഹ്മെദ്ഗുൽ പറഞ്ഞു. 35,000 ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്ന ആശുപത്രിയിൽ ദുബൈയിലെ സ്വകാര്യ മേഖലയിലെ ഏറ്റവുമ വലിയ എമർജൻസി കെയർ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
Adjust Story Font
16

