Quantcast

സാമ്പത്തിക തട്ടിപ്പ്​: ദുബൈയിൽ മലയാളി യുവതിക്ക്​ പിഴ

MediaOne Logo

Web Desk

  • Published:

    2 Oct 2021 11:02 PM IST

സാമ്പത്തിക തട്ടിപ്പ്​: ദുബൈയിൽ മലയാളി യുവതിക്ക്​ പിഴ
X

ദുബൈയിലെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക്​ പിഴശിക്ഷ. അരക്കോടിയിലേറെ രൂപയാണ്​ ഇവർക്ക്​ പിഴ വിധിച്ചത്​. തൃശൂർ ചാലക്കുടി സ്വദേശിനിക്കെതിരെയാണ്​ നടപടി.

കഴിഞ്ഞ വർഷമാണ്​ കേസിനാസ്പദമായ സംഭവം. പ്രമുഖ ട്രാവൽസ്​ സ്ഥാപനത്തിൻറെ സെയിൽസ് വിഭാഗത്തിലായിരുന്നു യുവതിക്ക്​ ജോലി. രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണം തിരിമറി നടത്തിയെന്നാണ്​ പരാതി. ടിക്കറ്റ് ബുക്കിങ് , വിസ സേവനങ്ങൾ എന്നിവയുടെ പേരിൽ ഒട്ടേറെ ആളുകളെ ഇവർ വഞ്ചിച്ചതായും പരാതിയിലുണ്ട്​. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയായിരുന്നു.

കീഴ്​കോടതി വിധിക്കെതിരെ യുവതി അപ്പീൽ കോടതിയെ സമീപിച്ചതിനാൽ തടവും നാടുകടത്തലും റദ്ദാക്കുകയായിരുന്നു. കമ്പനിക്കുണ്ടായ നഷ്​ടപരിഹാരം തേടി തുടർ നടപടികൾ സ്വീകരിക്കാനും നീക്കമാരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു

TAGS :

Next Story