ദുബൈയിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ
ഒമ്പത് റൂട്ടുകളിൽ സർവീസ് പരിഷ്‌കരണം

ദുബൈ: നഗരത്തിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29 മുതൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. ഇതോടൊപ്പം നിലവിലെ ഒമ്പത് റൂട്ടുകളിൽ സർവീസ് പരിഷ്‌കരിച്ചതായും ആർടിഎ അറിയിച്ചു.
പുതിയ ബസ് റൂട്ടുകൾ
- റൂട്ട് 31: ഔട്ട്‌സോഴ്‌സ് സിറ്റി- സിലിക്കൺ ഒയാസിസ് (തിരക്കേറിയ സമയത്ത് ഓരോ 20 മിനിറ്റും സർവീസ്)
- റൂട്ട് 62A: ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ-ഖിസൈസ് മെട്രോ സ്റ്റേഷൻ
- റൂട്ട് 62B: ഖിസൈസ് മെട്രോ സ്റ്റേഷൻ- റാസൽഖൂർ സമാരി റെസിഡൻസ് (തിരക്കേറിയ സമയത്ത് ഓരോ അരമണിക്കൂറും സർവീസുണ്ടാകും.
- റൂട്ട് F26A: ഓൺപാസീവ് ബസ് സ്റ്റേഷൻ- അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ
- റൂട്ട് X91: അൽഗുബൈബ ബസ് സ്റ്റേഷൻ- ജബൽഅലി ബസ് സ്റ്റേഷൻ (ഇത് എക്‌സ്പ്രസ് സർവീസിന് സമാനമായിരിക്കും. റൂട്ട് 91 പോലെ പുതിയ സർവീസിന് ബിസിനസ് ബേ മെട്രോസ്റ്റേഷനിൽ സ്റ്റോപ്പുണ്ടാവില്ല)
പരിഷ്‌കരിക്കുന്ന റൂട്ടുകൾ
- റൂട്ട് 7: അൽഖൂസ് ബസ് സ്റ്റേഷനും അൽസത് വ ബസ് സ്റ്റേഷനുമിടയിലെ നിലവിലെ സർക്കുലാർ സർവീസ് ഇരുദിശയിലേക്കുമുള്ള സർവീസാക്കി മാറ്റും
- റൂട്ട് 91: അൽഗുബൈബ സ്റ്റേഷനിൽ നിന്ന് ബിസിനസ് ബസ് സ്റ്റേഷനിലേക്കുള്ള സർവീസായി ചുരുക്കും
- റൂട്ട് F62: എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനും നാദൽഹമറിനുമിടയിൽ ഇരുദിശയിലേക്കും നടത്തുന്ന സർവീസായി പരിഷ്‌കരിക്കും
- റൂട്ട് 77: ബനിയാസ് സ്‌ക്വയർ മെട്രോ സ്റ്റേഷനും ഗർഹൂദിനുമിടയിൽ ഇരുദിശയിലേക്കുമുള്ള സർവീസാക്കി പരിഷ്‌കരിക്കും
- റൂട്ട് X25: കറാമ ബസ് സ്റ്റേഷനും ദുബൈ സിലിക്കൺ ഒയാസിസിനുമിടയിലെ സർവീസായി ചുരുക്കും
- റൂട്ട് 50: ഇന്റർനാഷണൽ സിറ്റി ബസ് സ്റ്റേഷനും ബിസിനസ് ബേ സ്റ്റേഷനുമിടയിലെ ഈ സർവീസ് ഇനി മുതൽ ഔട്ട്‌സോഴ്‌സ് സിറ്റി വഴി കടന്നുപോവില്ല
- റൂട്ട് 21 A: അൽഖൂസ് മെട്രോ സ്റ്റേഷനും അൽഗുബൈബ സ്റ്റേഷനുമിടയിലെ സർവീസാക്കി ചുരുക്കും
- റൂട്ട് 21 B: അൽഗുബൈബ സ്റ്റേഷനും അൽഖൂസ് സ്റ്റേഷനുമിടയിലെ സർവീസാക്കി ചുരുക്കും
- റൂട്ട് J01: ജുമൈറ വില്ലേജ് സർക്കിളിനകത്തെ സർവീസാക്കി പരിഷ്‌കരിക്കും
Next Story
Adjust Story Font
16

