Quantcast

പത്ത് ദിർഹത്തിന് വിമാന ടിക്കറ്റ്; പത്താം വാർഷികത്തിൽ അമ്പരപ്പിച്ച് വിമാനക്കമ്പനി

MediaOne Logo

Web Desk

  • Published:

    6 May 2023 10:58 PM IST

പത്ത് ദിർഹത്തിന് വിമാന ടിക്കറ്റ്;   പത്താം വാർഷികത്തിൽ അമ്പരപ്പിച്ച് വിമാനക്കമ്പനി
X

10 ദിർഹത്തിന് നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിക്കും എന്ന് കേട്ടാൽ അൽപം അമ്പരപ്പ് തോന്നും. അത് നമ്മുടെ നാട്ടിലേക്കല്ലെന്നറിയുമ്പോൾ മലയാളികൾക്ക് അൽപം അസൂയയും തോന്നിപ്പോകും.

ഫിലിപ്പൈൻസിലെ മുൻനിര വിമാനക്കമ്പനി സെബു പസഫികാണ് ഇത്തരമൊരു വമ്പൻ ഓഫർ പ്രഖ്യാപിച്ചത്. കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓഫർ നൽകുന്നത്.

ദുബൈയിൽനിന്ന് മനിലയിലേക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഓഫർ ലഭിക്കും. മെയ് 5 മുതൽ 9 വരെ, ദുബൈയിൽ നിന്ന് മനിലയിലേക്കുള്ള യാത്രക്കാർക്ക് 10 ദിർഹം എന്ന വൺവേ അടിസ്ഥാന നിരക്കിൽ അവരുടെ വിമാനങ്ങൾ ബുക്ക് ചെയ്യാം. യാത്രാ കാലയളവ് ജൂൺ 1 മുതൽ നവംബർ 30, 2023 വരെ ആയിരിക്കണമെന്നതാണ് വ്യവസ്ഥ.

TAGS :

Next Story