യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ്
മക്തൂം ബിൻ റാഷിദ് റോഡിലെ വേഗപരിധി 80 കിലോമീറ്ററാക്കി

ദുബൈ:യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ്. ദുബൈയും അബൂദബിയുമടക്കം വിവിധ ഭാഗങ്ങളിൽ തെരുവുകൾ കനത്ത മൂടൽമഞ്ഞ് കൊണ്ട് മൂടപ്പെട്ടു. ഇതോടെ ദൂരക്കാഴ്ചയും കുറഞ്ഞു. ഈ സാഹചര്യം മുന്നിൽ കണ്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വിവിധയിടങ്ങളിൽ യെല്ലോ, റെഡ് ഫോഗ് അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 10 വരെയായിരുന്നു അലേർട്ട്.
ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന്, അബൂദബി പൊലീസ് മക്തൂം ബിൻ റാഷിദ് റോഡിലെ (അൽ ഷഹാമ - സെയ്ഹ് അൽ സെദിറ) വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. കഴിഞ്ഞ ദിവസവും NCM ഫോഗ് അലേർട്ടും പുറപ്പെടുവിച്ചിരുന്നു.
വാഹനമോടിക്കുന്നവർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ NCM പുറത്തിറക്കി
- നിർദ്ദിഷ്ട വേഗത പരിധി പാലിക്കുക
- വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക
- വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക
- സ്വന്തം ലൈനുകളിൽ തന്നെ തുടരുക
ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകൾ സ്വീകരിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും NCM പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ന്, അബൂദബിയിലെ കുറഞ്ഞ താപനില 15°C ഉം ഉയർന്നത് 24°C മായിരിക്കും. ദുബൈയിലെ താപനില 13°C നും 24°C നും ഇടയിലായിരിക്കുമെന്നും NCM ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു.
Adjust Story Font
16

