Quantcast

നേരിട്ടുള്ള വിദേശനിക്ഷേപം; യു.എ.ഇക്ക് വൻകുതിപ്പ്, കൂടുതൽ നിക്ഷേപ പദ്ധതികൾ

ലോകത്ത് ഏറ്റവും കൂടുതൽ​ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ്​ യു.എ.ഇ

MediaOne Logo

Web Desk

  • Updated:

    2023-07-05 18:44:46.0

Published:

5 July 2023 11:19 PM IST

Shopping Mall in UAE
X

ദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത്​ യു.എ.ഇക്ക്​ ചരിത്ര​നേട്ടം. പോയവർഷം രാജ്യത്തേക്ക്​ പ്രവഹിച്ചത്​​ 84 ശതകോടി ദിർഹം. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ പ്രധാന നിക്ഷേപകേന്ദ്രമായും യു.എ.ഇ മാറുകയാണ്​.

യുനൈറ്റഡ്​ നാഷൻസ്​ കോൺഫറൻസ്​ ഓൺ ട്രേഡ്​ ആൻഡ്​ ഡവലപ്​മെന്‍റ്​ ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ്​ യു.എ.ഇയുടെ നേട്ടം വ്യക്​തമാക്കുന്നത്​. യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ ട്വിറ്ററിലൂടെ​ ഇക്കാര്യം വെളിപ്പെടുത്തിയത്​​.

ആഗോള വ്യാപകമായി നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത്​ ​ 12 ശതമാനത്തിന്‍റെ ഇടിവ്​ രേഖപ്പെടുത്തിയെങ്കിലും യു.എ.ഇക്ക്​ റെകോർഡ്​ നേട്ടം സ്വന്തമാക്കാനായെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ​ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ്​ യു.എ.ഇ. യു.എസ്​, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളാണ്​ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനങ്ങളിൽ.​ 2022ൽ 997 ​നിക്ഷേപ പദ്ധതികളാണ്​ യു.എ.ഇയിൽ പുതുതായി നടപ്പിലാക്കിയത്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഇത്​ 80 ശതമാനം കൂടുതലാണ്​.

TAGS :

Next Story