Quantcast

ദുബൈ എക്​സ്​പോയിലേക്ക്​ സൗജന്യ ബസ്​ സർവീസ്​

' എക്​സ്​പോ റൈഡർ' എന്ന പേരിൽ 126 ബസുകളാണ്​ ആർ.ടി.എ നിരത്തിലിറക്കുക

MediaOne Logo

Web Desk

  • Published:

    11 Sep 2021 6:05 PM GMT

ദുബൈ എക്​സ്​പോയിലേക്ക്​ സൗജന്യ ബസ്​ സർവീസ്​
X

ദുബൈ യിൽ നടക്കുന്ന വേൾഡ് എക്സ്പോ നഗരിയിലേക്ക്​ എത്താൻ സൗജന്യ ബസ്​ സർവീസ്​. ദുബൈ റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ ഇതിന്​ വഴിതെളിക്കുന്നത്​. ഒമ്പത് ഇടങ്ങളിൽ നിന്നായിരിക്കും​ എക്സ്പോയിലേക്ക്​ സൗജന്യ ബസ് സർവീസ്​ ഉണ്ടാവുക. എക്​സ്​പോ റൈഡർ' എന്ന പേരിൽ 126 ബസുകളാണ്​ ആർ.ടി.എ നിരത്തിലിറക്കുക. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിരിക്കും സർവീസ്​. ഇതിന്​ പുറമെ ഹോട്ടലുകളിൽ നിന്നുള്ളവരെ എക്​സ്​പോയിലെത്തിക്കാനും ബസുകൾ ഏർപെടുത്തും. പാർക്കിങ്​ ഏരിയയിൽ നിന്ന്​​ യാത്രക്കാരെ എക്​സ്​പോ ഗേറ്റിലേക്കെത്തിക്കാനും ബസ്​ ഉണ്ടാകും. ഫെറി വഴി വരുന്നവർക്ക്​ വേണ്ടിയും പ്രത്യേക ബസ്​ ഏർപെടുത്തും. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും 1956 സർവീസുകൾ​ നടത്തും. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇത്​ 2203 ആയി ഉയരും. മൂന്ന്​ മിനിറ്റ്​ മുതൽ 60 മിനിറ്റ്​ വരെ ഇടവിട്ടായിരിക്കും സർവീസ്​.

എക്​സ്​പോയ​ിലേക്ക്​ യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന്​​ ആർ.ടി.എ എക്​സിക്യൂട്ടീവ്​ ​ഡയറക്​ടർ ബോർഡ്​ ചെയർമാൻ മത്താർ മുഹമ്മദ്​ അൽതായർ പറഞ്ഞു. ഉയർന്ന സുരക്ഷയും ആഡംബര നിലവാരവുമുള്ള ബസുകളാണ്​ ഇതിനായി ഇറക്കിയിരിക്കുന്നത്​. കാർബൺ ബഹിർഗമനം കുറഞ്ഞ യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകളാണിവ. പാർക്കിങ്​ ഏരിയയിൽ നിന്ന്​ മൂന്ന്​ ഗേറ്റുകളിലേക്കാണ്​ സർവീസ്​ ഉണ്ടാവുക.. അബൂദബി, അൽ ഐൻ, ഫുജൈറ, അജ്​മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും​ ബസ്​ സർവീസ്​ ഉണ്ടാവും.​. ഈ സർവീസുകൾ സൗജന്യമല്ല.

TAGS :

Next Story