Quantcast

ദുബൈ സന്ദർശകർക്ക് സൗജന്യ എക്സ്പോ പാസ്പോർട്ട്

MediaOne Logo

Web Desk

  • Published:

    5 Nov 2021 6:27 PM GMT

ദുബൈ സന്ദർശകർക്ക് സൗജന്യ എക്സ്പോ പാസ്പോർട്ട്
X

ദുബൈയിലെത്തുന്ന സന്ദർശകർക്ക്​ എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ൽ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്.

സന്ദർശക, ടൂറിസ്​റ്റ്​ വിസകളിൽ ദുബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കാണ്​ എക്​സ്​പോ പാസ്​പോർട്ടുകൾ നൽകി വരുന്നത്​. ഇതിനകം മൂവായിരം സന്ദർശകർക്കാണ്​ പാസ്​പോർട്ടുകൾ കൈമാറിയത്​. എക്​സ്​പോ നഗരിയിലെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ്​ ഈ പ്രത്യേക പാസ്​പോർട്ട്​. ചുരുക്കം ദിവസങ്ങൾ കൊണ്ട്​ എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ കണ്ടുതീർക്കാൻ മലയാളികൾ ഉൾപ്പെടെ ചിലർ താൽപര്യമെടുത്തു. എകസ്​പോ നഗരി സന്ദർശിക്കുന്ന എല്ലാവരും പണം നൽകിയാണ്​ പാസ്​പോർട്ട്​ കരസ്​ഥമാക്കുന്നത്​.

മാർച്ച്​ അവസാനം വരെയാണ്​ എക്​സ്​പോ നീണ്ടുനിൽക്കുക. തുടർന്നും എക്​സ്​പോയുടെയും ദുബൈയുടെയും ഓർമകൾ ജീവത്താക്കി നിർത്താൻ പാസ്​പോർട്ട്​ കാരണമാകുമെന്ന്​ ദുബൈ എമിഗ്രേഷൻ വിഭാഗം സാരഥികൾ വ്യക്​തമാക്കി.

ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റാണിത്​. മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു

TAGS :

Next Story