Quantcast

യൂസുഫലിയുടെ പ്രവാസലോകത്തെ അരനൂറ്റാണ്ട്; 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതി പൂര്‍ത്തിയായി

യൂസുഫലിയുടെ മകള്‍ ഡോ. ഷബീന യൂസുഫലിയുടെ ഭര്‍ത്താവ് ഡോ. ഷംഷീര്‍ വയലിലാണ് പദ്ധതി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-04-08 18:26:27.0

Published:

8 April 2024 3:20 PM GMT

MA Yousufali_MD of Lulu Group
X

അബൂദബി: വ്യവസായി എം.എ യൂസഫലി പ്രവാസലോകത്ത് അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്നു പേരിട്ട ഈ പദ്ധതി ആവിഷ്‌കരിച്ചത് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകന്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ആണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

യൂസുഫലിയുടെ മകള്‍ ഡോ. ഷബീന യൂസുഫലിയുടെ ഭര്‍ത്താവ് കൂടിയായ ഡോ. ഷംഷീര്‍ വയലിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യക്കു പുറമെ ഈജിപ്ത്, സെനഗല്‍, ലിബിയ, തുനീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്.

ഭാരിച്ച ചെലവ് കാരണം ശസ്ത്രക്രിയ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി 'ഹൃദ്യം' പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കുള്ള സഹായവും കൈമാറി. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു സൗജന്യ ചികിത്സ.

നിലമ്പൂരില്‍ നിന്നുള്ള എട്ട് വയസുകാരി ലയാല്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നവരില്‍ ഉള്‍പ്പെടും.

ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികള്‍ക്ക് പുതുജീവിതം നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

TAGS :

Next Story