Quantcast

പുതുവത്സരദിനത്തില്‍ ദുബൈയിൽ സൗജന്യ പാർക്കിങ്​

ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവീസ് ​നടത്തും

MediaOne Logo

Web Desk

  • Published:

    28 Dec 2023 6:27 PM GMT

പുതുവത്സരദിനത്തില്‍ ദുബൈയിൽ സൗജന്യ പാർക്കിങ്​
X

ദുബൈ: പുതുവത്സര അവധി ദിനമായ ജനവരി ഒന്നിന് ദുബൈയിൽ സൗജന്യ പാർക്കിങ്​. റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ്​നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസം ദുബൈയിലെ താമസക്കാർക്ക് ​സൗജന്യം ആസ്വദിക്കാനാവും.

മൾടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ​സൗജന്യം ലഭിക്കുക. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നു ദിവസം തുടർച്ചയായി ഇത്തവണ പുതുവത്സര ദിനാഘോഷത്തിന് ​ലഭിക്കും. സ്വകാര്യ, പൊതുമേഖലകളിലെ ജീവനക്കാർക്ക് ​നേരത്തെ തന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ജനുവരി ഒന്നിന്​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. തിങ്കളാഴ്ച ആർ.ടി.എയുടെ ടെക്നിക്കൽ ടെസ്റ്റിങ്​, കസ്റ്റമർ സർവീസ് ​കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുകിടക്കും.

ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവീസ് ​നടത്താനും തീരുമാനിച്ചിട്ടുണ്ട്​. ദുബൈ ട്രാം ഞായറാഴ്ച രാവിലെ ഒന്‍പത് മുതൽ ജനുവരി രണ്ട്​ പുലർച്ചെ ഒരു മണി വരെയും സർവീസ്​ നടത്തും. ന്യൂ ഇയർ പ്രമാണിച്ച്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു​ വൻതോതിൽ വിനോദസഞ്ചാരികളാണ്​ ഇക്കുറിയും ദുബൈയിൽ എത്തിച്ചേരുക.

Summary: Free parking in Dubai on New Year's Day

TAGS :

Next Story