ദുബൈ ബസ് സ്റ്റേഷനുകളിലും മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി
ഈവർഷം രണ്ടാംപാദത്തിൽ വൈഫൈ സൗകര്യമുള്ള സ്റ്റേഷനുകളുടെ എണ്ണം 43 ആയി വർധിപ്പിക്കും
ദുബൈ: ദുബൈയിലെ ബസ് സ്റ്റേഷനുകളിലും മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ 29 സ്റ്റേഷനുകളിലാണ് ഈ സൗകര്യം ലഭ്യമാക്കുക. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി സഹകരിച്ചാണ് 17 പൊതു ബസ് സ്റ്റേഷനുകളിലും 12 മറൈൻ ട്രാൻസ്പോർട്ട് കേന്ദ്രങ്ങളിലും വൈഫൈ സൗകര്യം ഏർപ്പെടുത്തിയത്. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് കണ്കടിവിറ്റി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈവർഷം രണ്ടാംപാദത്തിൽ വൈഫൈ സൗകര്യമുള്ള സ്റ്റേഷനുകളുടെ എണ്ണം 43 ആയി വർധിപ്പിക്കും. ഇതോടെ 21 ബസ് സ്റ്റേഷനുകളിലും 22 മറൈൻ സ്റ്റേഷനുകളിലും യാത്രക്കാർക്ക് സൗജന്യ വൈഫൈ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ആർ.ടി.എ അറിയിച്ചു.
Next Story
Adjust Story Font
16

