Quantcast

യു.എ.ഇയിൽ കൂടുതൽ തൊഴിലിന് ഫ്രീലാൻസ് പെർമിറ്റ്: ഒന്നിൽ കൂടുതൽ തൊഴിലുടമക്കായി ജോലി ചെയ്യാം

ഈ വർഷം അവസാനം മുതലാണ് കൂടുതൽ മേഖലയിൽ ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങുക

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2023-03-15 18:03:27.0

Published:

15 March 2023 5:58 PM GMT

Freelance permit for multiple employment in UAE
X

യു.എ.ഇയിൽ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ വ്യാപിപ്പിക്കുന്നു. നേരത്തെ കൂടുതൽ വൈദഗ്ധ്യം ആവശ്യമായ ചില ജോലികൾക്ക് മാത്രമായിരുന്നു ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നത്.

എല്ലാതരം വിദഗ്ദ ജോലികൾക്കും ഫ്രീലാൻസ് തൊഴിൽ അനുമതി നൽകാനാണ് തീരുമാനമെന്ന് തൊഴിൽ മന്ത്രി മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാനാണ് വ്യക്തമാക്കിയത്. ഒരാൾക്ക് വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാനുള്ള അവസരവും പുതിയ പെർമിറ്റ് നൽകും. ഈ വർഷം അവസാനം മുതലാണ് കൂടുതൽ മേഖലയിൽ ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ അനുവദിച്ച് തുടങ്ങുക. യു.എ.ഇയിൽ മാത്രമല്ല, ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

വൈദഗ്ദ്യം കൂടിയവർക്കും കുറഞ്ഞവർക്കുമെല്ലാം പെർമിറ്റ് ലഭിക്കും. പല തൊഴിലുടമകൾക്ക് കീഴിൽ ഒരേ സമയം ജോലി ചെയ്യാനും പുതിയ പെർമിറ്റ് ഉപകരിക്കും. നിലവിൽ ഇങ്ങനെ ജോലി ചെയ്യുന്നതിന് ഓരോ തൊഴിലുടമകളുമായും കരാർ ഉണ്ടാക്കണമായിരുന്നു. പുതിയ നിർദേശമനുസരിച്ച് മന്ത്രാലയത്തിൽ ഫ്രീലാൻസ് ജോലിക്ക് രജിസ്റ്റർ ചെയ്ത് അനുമതി ലഭ്യമാക്കിയാൽ മതിയാകും.

തൊഴിലാളിക്കും തൊഴിലുടമകൾക്കും ഉപകാരപ്പെടുന്നതാണ് ഫ്രീലാൻസ് തൊഴിൽ പെർമിറ്റെന്ന് മന്ത്രി പറഞ്ഞു. ദീർഘകാലത്തേക്ക് ജീവനക്കാരെ ആവശ്യമില്ലാത്ത തൊഴിലുടമക്ക് ചെലവ് കുറച്ച് ജീവനക്കാരെ ലഭിക്കാൻ ഇത് ഉപകരിക്കും. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാരനും ഇത് ഉപകാരപ്പെടും. ജീവനക്കാരുടെ ഉദ്പാദനക്ഷമത വർധിക്കാൻ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story