യു.എ.ഇയിൽ ഇന്ധനവില കുറയും; 4 മാസത്തിനിടയിലെ കുറഞ്ഞ വിലയിലേക്ക്
പെട്രോൾ ലിറ്ററിന് 21 ഫിൽസ് കുറയുമ്പോൾ, ഡീസൽ വിലയിൽ 23 ഫിൽസിന്റെ കുറവുണ്ടാകും

യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 21 ഫിൽസ് കുറയുമ്പോൾ, ഡീസൽ വിലയിൽ 23 ഫിൽസിന്റെ കുറവുണ്ടാകും.
കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനവിലയാണ് ജൂൺ ഒന്ന് മുതൽ യു എ ഇയിൽ നിലവിൽ വരുന്നത്. 3 ദിർഹം 16 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 95 ഫിൽസായി കുറയും. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 05 ഫിൽസിൽ നിന്ന് 2 ദിർഹം 84 ഫിൽസായി. ഇ-പ്ലസിന് 2 ദിർഹം 76 ഫിൽസാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞമാസം 2 ദിർഹം 97 ഫിൽസായിരുന്നു വില. ഡീസല്‍വില 2 ദിർഹം 91 ഫിൽസിൽ നിന്ന് 2 ദിർഹം 68 ഫിൽസായും കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കിന് അനുസൃതമായി ഊർജമന്ത്രാലയമാണ് യു.എ.ഇയിൽ എല്ലാ മാസവും രാജ്യത്തെ എണ്ണവില നിശ്ചയിക്കുന്നത്. ഇന്ധന വിലയ്ക്ക് അനുസൃതമായി വിവിധ എമിറേറ്റുകളില്‍ ടാക്‌സി, ബസ് നിരക്കിലും മാറ്റം വരാറുണ്ട്.
Next Story
Adjust Story Font
16