Quantcast

പ്രവാചകനെ കുറിച്ച ഗവേഷണം: മില്യൺ ദിർഹമിന്‍റെ സമ്മാനം പ്രഖ്യാപിച്ച് ഫുജൈറ കിരീടാവകാശി

ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖിയുടെ നിർദേശ പ്രകാരമാണ് ഒരു ദശലക്ഷം ദിർഹത്തിന്‍റെ പുരസ്കാര പദ്ധതി

MediaOne Logo

ijas

  • Updated:

    2022-05-26 18:46:09.0

Published:

26 May 2022 5:26 PM GMT

പ്രവാചകനെ കുറിച്ച ഗവേഷണം: മില്യൺ ദിർഹമിന്‍റെ സമ്മാനം പ്രഖ്യാപിച്ച് ഫുജൈറ കിരീടാവകാശി
X

ഫുജൈറ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതമൂല്യങ്ങളും ചരിത്രവും സംബന്ധിച്ച ഗവേഷണത്തിന് മില്യൻ ദിർഹമിന്‍റെ സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ഫുജൈറ എമിറേറ്റ്. ഫുജൈറ കിരീടാവാകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽശർഖിയാണ് അൽ ബദർ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖിയുടെ നിർദേശ പ്രകാരമാണ് ഒരു ദശലക്ഷം ദിർഹത്തിന്‍റെ പുരസ്കാര പദ്ധതി. ആഗോളതലത്തിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളും മൽസരങ്ങളും ശിൽപശാലകളും അൽ ബദറിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

കവിത, ചിത്രരചന, കാലിഗ്രാഫി, മൾട്ടിമീഡിയ എന്നീ വിഭാഗങ്ങളിലാണ് ഈ വർഷത്തെ അവാർഡ് നൽകുക. പരമ്പരാഗത എമിറാത്തി കലയുടെ പുനരുജ്ജീവനം, പ്രവാചകന്‍റെ ജീവചരിത്രം വിവരിക്കുന്ന പ്രഭാഷണങ്ങളുടെയും ശിൽപശാലകളുടെയും പരമ്പര. കൂടാതെ ഒരു ഗ്രാന്‍റ് എന്നിവയും അൽബദർ പദ്ധതിയിൽ ഉൾപ്പെടുന്നു.

Fujairah Crown Prince launches initiative to honour story, values of Prophet Muhammad

TAGS :

Next Story