Quantcast

ഗ്യാസ് സംഭരണി സ്ഫോടനം; നാശനഷ്ടമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളിലേക്ക് താമസക്കാർ മടങ്ങിത്തുടങ്ങി

സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് ഘട്ടംഘട്ടമായി താമസക്കാർ തിരിച്ചെത്തും

MediaOne Logo

Web Desk

  • Updated:

    2022-05-24 14:58:15.0

Published:

24 May 2022 2:46 PM GMT

ഗ്യാസ് സംഭരണി സ്ഫോടനം; നാശനഷ്ടമുണ്ടായ ഭാഗത്തെ കെട്ടിടങ്ങളിലേക്ക് താമസക്കാർ മടങ്ങിത്തുടങ്ങി
X

അബൂദബിയിൽ ഗ്യാസ് സംഭരണി സ്ഫോടനത്തിൽ നാശനഷ്ടം നേരിട്ട ഭാഗത്തെ കെട്ടിടങ്ങളിലേക്ക് താമസക്കാർ മടങ്ങി തുടങ്ങിയതായി അബൂദബി പൊലീസ് അറിയിച്ചു.

പൊട്ടിത്തെറിയുണ്ടായ സ്ഥലത്തെ അവശിഷ്ടങ്ങളും മറ്റും മാറ്റിയിട്ടുണ്ട്. സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് ഘട്ടംഘട്ടമായി താമസക്കാർ തിരിച്ചെത്തും. പരിക്കേറ്റ മുഴുവൻ പേർക്കും ചികിത്സ ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ സുഖം പ്രാപിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് അവരെ സന്ദർശിക്കാൻ വിവിധ എംബസികളുമായി സഹകരിച്ച് സൗകര്യമൊരുക്കുമെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ പൊലിസും സിവിൽ ഡിഫൻസും അനുശോചനം അറിയിച്ചു. ഇന്നലെ ഉച്ചക്കാണ് അബൂദബി ഖാലിദിയ്യയിൽ മലയാളികൾ നടത്തുന്ന റെസ്റ്റോന്റിന് താഴെ ഗ്യാസ് ശേഖരിക്കുന്ന സംഭരണി പൊട്ടിത്തെറിച്ചത്. രണ്ടുപേർ അപകടത്തിൽ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 120 പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

TAGS :

Next Story