Quantcast

തകരാറുകൾ പരിഹരിച്ചു;ദുബൈ മെട്രോ പ്രവർത്തനം സാധാരണ നിലയിൽ

റെഡ് ലൈനിലുണ്ടായ സാങ്കേതിക തകരാർ സർവീസുകളെ ബാധിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    20 Jan 2023 10:40 AM IST

തകരാറുകൾ പരിഹരിച്ചു;ദുബൈ മെട്രോ   പ്രവർത്തനം സാധാരണ നിലയിൽ
X

ദുബൈ മെട്രോയിലുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ സർവിസുകൾ സാധാരണ നിലയിലായതായി ആർ.ടി.എ(റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി) അറിയിച്ചു. റെഡ് ലൈനിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.

ഇക്വിറ്റി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലുള്ള സർവീസുകളെയാണ് സാങ്കേതിക തകരാർ ബാധിച്ചത്. ഇരു സ്റ്റേഷനുകൾക്കും ഇടയിലുള്ള യാത്രക്കാർക്കായി ബദൽ ബസ് സർവിസും ഏർപ്പെടുത്തിയിരുന്നു. സഹകരണത്തിന് നന്ദി അറിയിക്കുന്നതായും ആർ.ടി.എ ട്വിറ്ററിലൂടെ അറിയിച്ചു.

TAGS :

Next Story