Quantcast

അസംസ്‌കൃത എണ്ണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് രണ്ടു ഡോളർ

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 94.65 ഡോളറിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കകം 12 ഡോളറിന്റെ ഇടിവാണ് എണ്ണവിപണിയിൽ ഉണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2022-08-04 18:31:12.0

Published:

4 Aug 2022 5:45 PM GMT

അസംസ്‌കൃത എണ്ണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് രണ്ടു ഡോളർ
X

ദുബൈ: അസംസ്‌കൃത എണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് മാത്രം രണ്ട് ഡോളർ കുറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്ക വില കുറയാൻ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 94.65 ഡോളറിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കകം 12 ഡോളറിന്റെ ഇടിവാണ് എണ്ണവിപണിയിൽ ഉണ്ടായത്. ഉൽപാദന മേഖലയിൽ രൂപപ്പെട്ട പുതിയ തളർച്ച എണ്ണയുടെ ആവശ്യകതയിൽ കുറവ് വരുത്തിയിട്ടുണ്ട്. വരും ആഴ്ചകളിലും ഇത് എണ്ണവിലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതി രാജ്യങ്ങൾക്ക് വിലത്തകർച്ച ഗുണം ചെയ്യും. പണപ്പെരുപ്പവും അവശ്യ സാധനങ്ങളുടെ വിലവർധനയും പിടിച്ചു നിർത്തുന്നതോടൊപ്പം രൂപയുടെ വിനിമയ തകർച്ച മറികടക്കാനും എണ്ണവിലയിടിവ് ഇന്ത്യയെ സഹായിക്കും. സെപ്തംബറിൽ ഉൽപാദന തോതിൽ വൻവർധന വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം.

ജൂലൈ, ആഗസ്ത് മാസങ്ങളിൽ പ്രതിദിനം 6,48,000 ബാരൽ എണ്ണ ഉൽപാദനം എന്ന തോതാണ് ഒപെക് നിർണയിച്ചിരുന്നത്. യുക്രൈയിൻ യുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധിയും മറ്റും മുൻനിർത്തി നേരിയ തോതിലുള്ള ഉൽപാദന വർധനയെന്ന നിലപാടിലേക്ക് എണ്ണ ഉൽപാദക രാജ്യങ്ങൾ എത്തിച്ചേരുകയാണ്. സമ്മർദത്തിന് വഴങ്ങി ഉൽപാദനം ഗണ്യമായി ഉയർത്തുന്നത് വിപണിക്ക് തിരിച്ചടിയാകുമെന്നാണ് ഒപെക് രാജ്യങ്ങളുടെ നിലപാട്.

TAGS :

Next Story