Quantcast

ആഗോള സർക്കാർ ഉച്ചകോടിക്ക്​ നാളെ​ തുടക്കം; 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' ​പ്രമേയം

ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ്​ കാര്യ മന്ത്രിയുമായ മുഹമ്മദ്​ അൽ ഗർഗാവി ആദ്യ സെഷനിൽ സംസാരിക്കും.

MediaOne Logo

Web Desk

  • Published:

    12 Feb 2023 11:43 PM IST

ആഗോള സർക്കാർ ഉച്ചകോടിക്ക്​ നാളെ​ തുടക്കം; ഭാവി സർക്കാരിനെ രൂപപ്പെടുത്തുക ​പ്രമേയം
X

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സംഗമങ്ങളിലൊന്നായ ആഗോള സർക്കാർ ഉച്ചകോടിക്ക്​ തിങ്കളാഴ്ച ദുബൈയിൽ തുടക്കമാകും. 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. ദുബൈ മദീനത്ത്​ ജുമൈറയിൽ നടക്കുന്ന പരിപാടി 15ന് സമാപിക്കും.

തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ പ്ലീനറി ഹാളിലാണ്​ പരിപാടി തുടങ്ങുന്നത്​. ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ്​ കാര്യ മന്ത്രിയുമായ മുഹമ്മദ്​ അൽ ഗർഗാവി ആദ്യ സെഷനിൽ സംസാരിക്കും. ആദ്യ ദിനം ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ്​ ഷ്വാബ്​, വേൾഡ്​ ട്രേഡ്​ ഓർഗനൈസേഷൻ ഡയറക്ടർ എൻഗോസി ഐവീല, ജോർജിയ പ്രധാനമന്ത്രി ഇറക്​ലി ഗരീബഷ്​വിലി, റുവാണ്ട പ്രധാനമന്ത്രി എഡ്വേഡ്​ എൻഗിറന്‍റെ, ഈജിപ്ത്​ പരിസ്ഥിതി മന്ത്രി ഡോ. യാസ്മിൻ ഫുവാദ്​, ആർ.ടി.എ എക്സിക്യൂട്ടീവ്​ ബോർഡ്​ ഡയറക്ടർ മത്താർ അൽതായർ, യു.എ.ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സെയ്​ഫ്​ ആൽ നഹ്​യാൻ തുടങ്ങിയവർ സംവദിക്കും.

വരും ദിനങ്ങളിലായി ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്​, ഇംഗ്ലീഷ്​ നടൻ ഇദ്​രിസ്​ എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരും പ​ങ്കെടുക്കുന്നുണ്ട്​​. തുർക്കി പ്രസിഡന്‍റ്​ റജബ് ത്വയിബ് ഉർദുഖാനും പട്ടികയിലുണ്ടെങ്കിലും ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല​.

20 രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളുമാണ് പങ്കെടുക്കുക. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പ​ങ്കെടുക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയം.

TAGS :

Next Story