Quantcast

ഗോ ​ഫസ്റ്റ്​ സർവീസ്​ റദ്ദാക്കി: കൂടുതൽ സർവീസുകൾ നിലച്ചേക്കും, കണ്ണൂർ യാത്രക്കാർക്ക് തിരിച്ചടി

എയർ ഇന്ത്യ എക്സ്​പ്രസും ഗോ ഫസ്റ്റും മാത്രമാണ്​ യു.എ.ഇയിൽ നിന്ന്​ കണ്ണൂരിലേക്ക്​ സർവീസ്​ നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-02 17:52:29.0

Published:

2 May 2023 5:43 PM GMT

Go First service cancelled
X

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ ഗോ ഫസ്റ്റ്​ വിമാന സർവീസുകൾ റദ്ധാക്കിയതോടെ ​ കണ്ണൂർ യാത്രക്കാർ ആശങ്കയിൽ. എയർ ഇന്ത്യ എക്സ്​പ്രസും ഗോ ഫസ്റ്റും മാത്രമാണ്​ യു.എ.ഇയിൽ നിന്ന്​ കണ്ണൂരിലേക്ക്​ സർവീസ്​ നടത്തുന്നത്​. ഇതിൽ ഗോ ഫസ്റ്റ്​ കൂടി നിലച്ചാൽ കണ്ണൂർ യാത്രക്കാർക്ക്​ ഇരട്ട ആഘാതമായി മാറും. .

ദുബൈയിൽ നിന്ന്​ നിത്യവും ഒരു സർവീസും അബൂദബിയിൽ നിന്ന്​ നാല്​ സർവീസുമാണ്​ ഗോ ഫസ്റ്റ്​ നടത്തുന്നത്​. മേയ്​ മൂന്ന്​ മുതൽ അഞ്ച്​ വരെയുള്ള സർവീസുകൾ ഉണ്ടായിരിക്കില്ല എന്നാണ്​ നിലവിൽ ഗോ ഫസ്റ്റ്​അധികൃതർ അറിയിച്ചിരിക്കുന്നത്​. തുടർന്നുള്ള സർവീസുകളുടെ കാര്യം എന്താകുമെന്ന കൃത്യമായ ചിത്രവും ലഭ്യമല്ല. ജൂണിലെ അവധിക്കാലം മുന്നിൽകണ്ട്​ നേരത്തെ ഗോ ഫസ്റ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്തവരുണ്ട്​. എയർ ഇന്ത്യ എക്സ്​പ്രസ്​ വൈകൽ സ്ഥിരമായതിനാൽ നല്ലൊരു ശതമാനം ആളുകളും ഗോ ഫെസ്റ്റിനെയാണ്​ ആശ്രയിക്കുന്നത്​.

റദ്ധാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് എല്ലാ തുകയും തിരിച്ചു നൽകുമെന്നാണ് ഗോ ഫെസ്റ്റിന്‍റെ അറിയിപ്പ്​. എന്നാൽ, ഈ ദിനങ്ങളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്​പ്രവാസികൾ. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലും കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തിയതിനാലും നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത്. യു.എ.ഇക്ക്​ പുറമെ മസ്കത്തിലേക്കുള്ള വിമാന സർവീസുകളും റദ്ധാക്കിയിട്ടുണ്ട്​. കണ്ണൂരിൽ വലിയ വിമാനങ്ങൾക്ക്​ ഇറങ്ങാൻ ഇനിയും അനുമതി ലഭിക്കാത്തതും പ്രശ്​നമാണ്​.

TAGS :

Next Story