യുഎഇ വിപണിയിലും റെക്കോർഡ് മറികടന്ന് സ്വർണവില
ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

ദുബൈ: യു.എ.ഇ വിപണിയിലും സ്വർണവില റെക്കോർഡ് മറികടന്ന് കുതിക്കുന്നു. ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു. സുരക്ഷിത്വം മുൻനിർത്തി കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 12 ദിർഹം 50 ഫിൽസ് ഉയർന്നാണ് സ്വർണവില 555 ദിർഹം 75 ഫിൽസിലേക്ക് എത്തിയത്. 24 കാരറ്റ് സ്വർണത്തിന് ആദ്യമായാണ് യുഎഇയിൽ 555 ദിർഹം പിന്നിടുന്നത്. സമാന രീതിയിൽ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വർണത്തിന്റെയും വില ഉയർന്നിട്ടുണ്ട്. 22 കാരറ്റിന്റെ വില ഗ്രാമിന് ഇന്ന് വൈകുന്നേരം 514 ദിർഹം 75 ഫിൽസായി. 439 ദിർഹം 50 ഫിൽസാണ് 21 കാരറ്റിന്റെ വില. ഗ്രാമിന് 423 ദിർഹം, 330 ദിർഹം എന്നിങ്ങനെയാണ് 18 കാരറ്റിനും, 14 കാരറ്റിനും വില എത്തിനിൽക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ ഉടലെടുക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വെട്ടികുറച്ചേക്കുമെന്ന വാർത്തകളുമാണ് സ്വർണവില കുതിക്കാൻ കാരണമായി വിലയിരുത്തുന്നത്. ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പലരും വൻതോതിൽ സ്വർണം മുതലിറക്കാൻ തുടങ്ങിയതോടെ ഡിമാൻഡും വിലയും കുത്തനെ ഉയരുകയാണ്. റെക്കോർഡുകൾ മറികടന്ന് വില കുതിക്കുന്ന പശ്ചത്താലത്തിൽ സ്വർണാഭാരണ വിപണിയിൽ ഉപഭോക്താക്കൾ കൂടുതലായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളെ ആശ്രയിക്കുന്ന പ്രവണതയും വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

